കണ്ണൂര്‍: കേരള ബാങ്ക് രൂപീകരണത്തില്‍ ഇതര സഹകരണ സ്ഥാപനങ്ങളുടെ ആശങ്കയകറ്റണമന്ന് കണ്ണൂരില്‍ നടക്കുന്ന കേരള കോ-ഓപ്പ് എംപ്ലോയീസ് യൂണിയന് (സിഐടിയു) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാബേങ്കില് അസോസിയേറ്റ് മെമ്പര്‍മാരായ മറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കാനും സംരക്ഷണത്തിനും കേരളാബാങ്കില്‍ സംവിധാനമുണ്ടാകണം. ആധുനിക സേവനങ്ങള്‍ക്ക് കഴുത്തറപ്പന്‍ ചാര്‍ജ്ജുകള്‍ കേരളാ ബാങ്കില്‍ ഉണ്ടാകില്ല എന്ന് ഉറപ്പ്വരുത്തണം, അതിനാവശ്യമായ ചര്‍ച്ചകളും കൂട്ടിച്ചേര്‍ക്കലുകളും നടത്തി ബാങ്കിന്റെ രൂപീകരണം നടത്തണമെന്നും സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: