സംശയിക്കേണ്ട സാരിയും ഒരു സമര മാര്‍ഗമാണ്. പലതരത്തിലുളള പ്രതിഷേധപ്രകടനങ്ങള്‍ ലോകത്ത് പലരും നടത്തുന്നുണ്ട്. എന്നാല്‍ സാരിയുടുത്ത് പ്രതിഷേധിക്കുന്നത് ആദ്യമായിരിക്കും. സ്റ്റസി ജേക്കബ്ബ് എന്ന അമേരിക്കന്‍ വനിതയാണ് ട്രംപിനെതിരെ സാരിയുടുത്ത് പ്രതിഷേധിച്ച് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
ട്രംപിന്റെ മുസ്ലിം വിലക്കുള്പ്പടെയുളള നയങ്ങള്‍ക്കെതിരെയാണ് സ്റ്റസിയുടെ ഈ ‘സാരിപ്രതിഷേധം’. പ്രതിഷേധക്കാര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാനും അതേ സമയം സൗത്ത് ഏഷ്യന്‍ ജനതയ്ക്കൊപ്പമാണ് താനെന്നും വിളിച്ചറിയിക്കാന്‍ സഹായിക്കുമെന്നതിനാലാണ് സാരി ഒരു സമരമാര്ഗ്ഗമാക്കിയതെന്നു പറയുന്നു സ്റ്റസി. ഇന്ത്യക്കാര്‍ക്കെതിരെ അമേരിക്കയില്‍ നടന്ന വംശീയ ആക്രമണങ്ങള്ക്കെതിരെയുളള പ്രതിഷേധം കൂടിയായി ഇത്.
സ്റ്റസിക്ക് സാരിയോടുളള പ്രണയം സമരത്തിലൂടെ തുടങ്ങിയതല്ല. 2015ല്‍ ചെന്നൈ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് പ്രിയപ്പെട്ട വേഷമായി സാരി മാറിയതത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: