പാലക്കാട് : ടൗണ്‍ ഹാള്‍ അനക്സില്‍ ആരംഭിച്ച ചക്ക മഹോത്സവത്തില്‍ ദിനം പ്രതി കാണികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. പാലക്കാട് നഗരസഭ, ഫ്രാപ്പ്, ജാക്ക്ഫ്രൂട്ട പ്രമോഷന് കൗണ്‍സില്‍ യുവസ്വരാജ് സോഷ്യല്‍ വെല്‍ഫെയര്‍ ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജൈവകലവറയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.
ചക്കയുടെ ഔഷധ ഗുണങ്ങളും പ്രാധാന്യവും ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. 26 സ്റ്റാളുകളിലായാണ് ഇവ സജ്ജീകരിച്ചിട്ടുള്ളത്.
ചക്ക ഉപയോഗിച്ചുള്ള ഹല്‍വ, പായസം, ബിരിയാണി,കേക്ക്, അച്ചാര്‍, എന്നിവയെല്ലാം പ്രദര്‍ശനത്തിലുണ്ട് പ്രമേഹം, കൊഴുപ്പ്, അര്‍ബുദം എന്നിവ പ്രതിരോധിക്കുന്നതിനും രോഗ പ്രതിരോധശേഷി വര്ധിപ്പിതക്കുന്നതിനും ഇതുതകുമെന്നാണ് പറയുന്നത്.
ചക്ക വിശേഷങ്ങളടങ്ങിയ പുസ്തകങ്ങളും പ്രദര്‍ശനത്തിനുണ്ട്. വിവിധ തരത്തിലുള്ള വിഭവ സാന്നിധ്യമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. മാങ്ങ കറി പാചകം ചെയ്യുന്നതിന് ചക്കകുരുവിന് പകരം ചക്കക്കുരുപൊടി ചേര്‍ക്കുക, ചപ്പാത്തി, പൂരി, പത്തിരി, എന്നീ വിഭവങ്ങള്‍ക്കായി ഗോതമ്പുപൊടി അരിപൊടി ഇവക്കൊപ്പം ചക്കകുരുവിന്റെ പൊടിചേര്ത്താല് മാര്‍ദവവും രുചിയും കൂടുമത്രെ. എല്ലാ വിധ ബേക്കറി ഉത്പന്നങ്ങള്‍ക്കും ഇത് ഉപയോഗപ്രദമാണ്.
നാടന്‍ പച്ചക്കറികളും വിത്തുകളും വിപണനത്തിന് ഒരുക്കിയിട്ടുണ്ട്. ഇന്ന് പ്ലാവും ചക്കയും മാനവരാശിയുടെ നന്മക്ക്, നാളെ ചക്കയുടെ ഔഷധഗുണങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് യഥാക്രമം ആന്റണി മാത്യു, കെ.എ.ഫിറോസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന മിമിക്രിയും മോണോആക്ടും, 21-ന് സെമിനാര്‍ സിനിമാറ്റിക് ഡാന്‍സ് എന്നിവക്കുശേഷം ചക്ക മഹോത്സവത്തിന് സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: