ശ്രീനഗര്‍: ചരക്ക് സേവന നികുതി ജൂലൈ മുതല്‍ ആരംഭിച്ചേക്കും. ഇതിനുളള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് സംസ്ഥാന ധനമന്ത്രിമാര്‍ അവലോകന യോഗത്തില്‍ പറഞ്ഞു. ഇന്നലെയും ഇന്നുമായി ശ്രീനഗറിലാണ് യോഗം നടക്കുന്നത്.എന്നാല്‍ പുതിയ നികുതി നടപ്പാക്കുന്നത് സപ്തംബറില്‍ മതിയെന്നാണ് ഒരു വിഭാഗം മന്ത്രിമാരുടെ നിലപാട്.
ജൂലൈ ഒന്നിന് ഇത് നടപ്പാക്കാനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും പരിഹരിച്ചുകഴിഞ്ഞു. എന്നാല്‍ ഇത് നടപ്പാക്കുന്നത് ജനങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തിന്റെ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
സ്വര്‍ണ്ണത്തിന് അഞ്ചു ശതമാനം ലെവി ചുമത്തണമെന്നാണ് ഐസക്കിന്റെ ആവശ്യം. സ്വര്‍ണ്ണം ആഡംബരമാണ്, ആവശ്യകതയല്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണ്ണ വില കൂടിയിട്ടും ആര്‍ക്കും പ്രശ്നമുണ്ടായിട്ടില്ല. അതിനാല്‍ സ്വര്‍ണ്ണത്തിന് അഞ്ചു ശതമാനം നികുതി ചുത്തുന്നതില് തെറ്റൊന്നുമില്ല. അദ്ദേഹം പറഞ്ഞു. ഒരു ശതമാനം നികുതി മതിയെന്നാണ് മഹാരാഷ്ട്ര, തമിഴ്നാടു പോലുള്ള സംസ്ഥാനങ്ങളുടെ ആവശ്യം.
്അതിനിടെ യോഗം ഇതുമായി ബന്ധപ്പെട്ട ഒന്‍പതു നിയമങ്ങള്‍ക്കും അനുമതി നല്കി. നികുതി ഘടന,മൂല്യ നിര്‍ണ്ണയം, പരിവര്‍ത്തനം, ഇന്‍പുട്ട് ടാക്സ് ക്രഡിറ്റ്, ഇന്‍വോയിസ്,പണം നല്കല്, പണം മടക്കി നല്കല്, രജിസ്ട്രേഷന് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. നൂറോളം ഇനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: