മുംബൈ : മണി വാലറ്റ് സര്‍വ്വീസായ പേടിഎം പേയ്മെന്റ് ബാങ്ക് ഈമാസം 23 ന് പ്രവര്‍ത്തനം ആരംഭിക്കും. റിസര്‍വ് ബാങ്കിന്റെ അന്തിമ അനുമതിയും അടുത്തിടെ ലഭിച്ചതിനെ തുടര്‍ന്നാണ് പേടിഎം ബാങ്കിങ് രംഗത്തേയ്ക്കും കടക്കുന്നത്. പേടിഎം പേമെന്റ്സ് ബാങ്ക് ലിമിറ്റഡിന്(പിപിബിഎല്‍) 2017 മെയ് 23 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് ആര്‍ബിഐ പുറത്തുവിട്ട നിര്‍ദ്ദേശം.
നിലവില്‍ ഉപയോക്താക്കള്‍ക്ക് പേടിഎം വാലറ്റിലുള്ള പണം 23 മുതല്‍ ബാങ്കിങ്ങിലേക്ക് മാറും. ഉപയോക്താക്കള്‍ക്ക് ഇതില്‍ താത്പ്പര്യം ഇല്ലെങ്കില്‍ 23 മുന്‍ മുമ്പുതന്നെ പേടിഎമ്മിനെ അറിയിക്കേണ്ടതാണ്. എന്നാല്‍ ആറുമാസമായി യാതൊരു വിധത്തിലുള്ള പ്രവര്ത്തനങ്ങളുമില്ലാതിരിക്കുന്ന പേടിഎം വാലറ്റ് ഉപയോക്താക്കള്‍ സമ്മതപത്രം നല്കിയെങ്കില് മാത്രമേ പിപിബിഎല്ലിലേക്ക് മാറ്റൂ.
പേമെന്റ് ബാങ്കുകള്‍ക്ക് വ്യക്തികളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഒരു ലക്ഷം രൂപ വരെയാണ് നിക്ഷേപ പരിധി. എന്നാല്‍ വായ്പ നല്കാന് അനുവാദമില്ല. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനാണ് പേമെന്റ് ബാങ്കിങ് എന്ന ആശയം കൊണ്ടുവന്നത്.
218 കോടി മില്ല്യണ്‍ മൊബൈല്‍ വാലറ്റ് ഉപയോക്താക്കളാണ് പേടിഎമ്മിനുള്ളത്. 2015ലാണ് പേമെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി 2015ലാണ് ആര്‍ബിഐ നല്‍കിയകത്. ഇതിനു മുമ്പ് ടെക് മഹേന്ദ്ര.
ചോലമണ്ടലം നിക്ഷേപം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി, ഐഡിഎഫ്സി എന്നിവ ഉള്‍പ്പള്‍പ്പടെ 11 കമ്പനികള്‍ പേമെന്റ് ബാങ്കിനുള്ള ലൈസന്‍സിനായി അപേക്ഷ നല്‍കിയെങ്കിലും ആര്‍ബിഐ തള്ളി. അതേസമയം റിലയന്‍സ്, എയര്‍ടെല്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ക്ക് പേമെന്റ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ബിഐ അംഗീകാരം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: