രാമപുരം: ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതോടെ തപാല്‍ വകുപ്പിനെ ആശ്രയിക്കുകയാണ് ഗ്രാമപ്രദേശത്തെ ജനങ്ങള്‍. ഇടപാടുകാരുടെ പണം പല മാര്‍ഗ്ഗങ്ങളിലൂടെയും കൈക്കലാക്കാന്‍ ബാങ്കുകള്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞ് സാധാരണക്കാര്‍ പോസ്റ്റല്‍ അക്കൗണ്ടുകളിലേക്കും, എ റ്റി എമ്മിലേക്കും തിരിയാന്‍ തുടങ്ങിയത്.
തപാല്‍ വകുപ്പ് പ്രധാന സഗരങ്ങളില് എ ടി എം മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കൂടുതല്‍ അക്കൗണ്ടുകള്‍ തുറക്കുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമാകും. തപാല്‍ വകുപ്പിന്റെ തന്നെ എ ടി എം കൗണ്ടറുകളില്‍ നിന്ന് എത്ര തവണ പണം പിന്‍വലിച്ചാലും ചാര്‍ജ്ജ് ഇല്ല. മറ്റ് ബാങ്കുകളുടെ കൗണ്ടറുകളിലൂടെ മാസത്തില്‍ അഞ്ച് തവണ തപാല്‍ എ ടി എം ഉപയോഗിച്ച് സൗജന്യമായി ഇടപാടുകളും നടത്താം.
തപാല്‍ അക്കൗണ്ടുകള്‍ തുടങ്ങി എ ടി എം കാര്‍ഡ് സ്വന്തമാക്കാന്‍ 50 രൂപ നിക്ഷേപിച്ചാല്‍ മതിയെന്നുള്ളത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. ബാങ്കുകള്‍ വലിയ തുക മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയപ്പോള്‍ 50 രൂപ മാത്രം മിനിമം ബാലന്‍സ് മതിയാകുന്ന പോസ്റ്റല്‍ അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ എ ടി എം കാര്‍ഡുകള്‍ ലഭിക്കുമെന്നുള്ളതും ഇത് ജനപ്രിയമാക്കുന്നു.
കോര്‍ബാങ്കിങ് സംവിധാനമുള്ളതിനാല്‍ ഇന്ത്യയിലെ ഏതു പോസ്റ്റ് ഓഫീസില്‍ നിന്നും ഇടപാടുകള്‍ നടത്താം. 24 മണിക്കൂറും എ ടി എമ്മുകളില്‍ പണം ലഭ്യമായതിനാല്‍ പോസ്റ്റ് ഓഫീസിലെ എ ടി എം കൗണ്ടറില്‍ തിരക്കേറുകയാണ്. വാനക്രൈ വൈറസ് ആക്രമണ ഭീതിയില്‍ പല ബാങ്കുകളുടെയും എ ടി എം കൗണ്ടറുകള്‍ അടച്ചിട്ടിരിക്കുമ്പോള്‍, തപാല്‍ എ ടി എമ്മുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: