പാലക്കാട് : മാലിന്യം കുമിഞ്ഞുകൂടിയും നല്ല കുടിവെള്ളം കിട്ടാതെയും സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയില്‍. അഞ്ചുവര്‍ഷത്തിനിടെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 646 പേര് മരിച്ചു. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും എലിപ്പനിയുമാണ് മരണസംഖ്യ ഉയര്‍ത്തിയത്. എല്ലാവര്‍ഷവും പകര്‍ച്ചവ്യാധികളുടെ കണക്കെടുക്കുന്ന ആരോഗ്യവകുപ്പിന് മരണസംഖ്യ കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
2012ല്‍ സംസ്ഥാനമൊട്ടാകെ 107 പേരാണ് പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചത്. ഇതില്‍ 16 മരണവും ഡെങ്കിപ്പനി പിടിപെട്ടായിരുന്നു. 11 പേര് സാധാരണ പനി ബാധിച്ചും മരിച്ചു. 2013 ആയപ്പോള്‍ മരണസംഖ്യ 126 ആയി ഉയര്‍ന്നു. എലിപ്പനിയാണ് ആ വര്‍ഷം വില്ലനായത്. 34 പേരാണ് എലിപ്പനി പിടിപെട്ട് മരിച്ചത്. 29 പേര് ഡെങ്കിപ്പനി പിടിച്ചും മരിച്ചു.
2014ല്‍ 128 പേര് മരിച്ചു. എലിപ്പനി തന്നെയായിരുന്നു ആ വര്‍ഷവും വില്ലന്‍. 43 പേരാണ് എലിപ്പനി പിടിപെട്ട് മരിച്ചത്. 29 പേര് സാധാരണ പനി പിടിച്ചും മരിച്ചു. 2015ല്‍ മരണ സംഖ്യ 161 ആയി ഉയര്‍ന്നു. അക്കൊല്ലം എലിപ്പനിക്കൊപ്പം പനിയും മറ്റൊരു വകഭേദമായ സ്ക്രബ് ടൈഫസും വില്ലനായി. 15 പേരാണ് സ്ക്രബ് ടൈഫസ് ബാധിച്ച് മരിച്ചത്.
എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കൊല്ലം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളാണ് പകര്‍ച്ചവ്യാധിയില്‍ മുന്നില്‍. പകര്‍ച്ചവ്യാധി മരണങ്ങള് ഏറിയതോടെ ആരോഗ്യവകുപ്പ് ഉണര്‍ന്ന വര്‍ഷമായിരുന്നു 2016. അക്കൊല്ലം ബോധവത്കരണത്തിലൂടെയും പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയും മരണസംഖ്യ 124 ആയി കുറച്ചുകൊണ്ടുവരാനായി. 2017ല്‍ മൂന്നുമാസത്തിനിടെ 14 പേരുടെ ജീവന് പകര്‍ച്ചവ്യാധികള്‍ കവര്‍ന്നു.
എച്ച് വണ്‍ എന്‍ വണ്‍, കുരങ്ങുപനി, ചെള്ളുപനി എന്നിവയും മരണങ്ങള്‍ക്ക് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: