കൊല്ലങ്കോട്: മീങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ഊട്ടറ റെയില്‍വേ സ്റ്റേഷന് റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തിലെ കുടിവെള്ള പൈപ്പ് പൊട്ടി മൂന്ന് ദിവസമായിട്ടും നന്നാക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഒളിച്ചു കളിക്കുന്നതായി പരാതി.
കുടിവെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നു പറഞ്ഞ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിന് പുല്ലുവിലയാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ നല്‍കുന്നത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്ന വിവരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സൗകര്യപ്പെടുമ്പോള്‍ ശരിയാക്കും എന്ന നിലപാടാണ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്.
കുടിവെള്ളം കിട്ടാതെ ഏറെ പ്രയാസം അനുഭവപ്പെടുമ്പോഴാണ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വപരമായ നിലപാട്.ഇത്തരം ഉദ്യോഗസ്ഥന്മാര്ക്കെതിരെ കര്‍ശന നടപടി എടുക്കാത്ത പക്ഷം ജലചൂഷണം നടത്തുന്നവര്‍ക്ക് ജില്ലാ ഭരണകൂടം സംരക്ഷണം നല്‍കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
കുടിവെള്ള പൈപ്പുകള്‍ നശിപ്പിക്കുന്നവര്‍ക്കും കുടിവെള്ളം ചൂഷണം ചെയ്യുന്നിക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.ഊട്ടറയില്‍ പൈപ്പ് പൊട്ടി പാഴാകുന്ന വെള്ളം പൈപ്പ് നന്നാക്കി പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: