കോയമ്പത്തൂര്‍ : പൊതു മേഖലാ ബാങ്കായ വിജയ ബാങ്ക് 1000 കോടി യുടെ മൂലധനം ശേഖരിക്കുന്നു. മറ്റ് ബാങ്കുകളോടൊപ്പം കരുതല്‍ മൂലധനം ഉണ്ടാക്കിയെടുക്കുന്നതിനാണ് ഈ നീക്കമെന്ന് വിജയ ബാങ്ക് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ബാങ്കിന് ആവശ്യമുള്ളത്ര കരുതല്‍ ധനമുണ്ട്. ഇത് വര്‍ധിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഫണ്ട് ശേഖരിക്കാന്‍ തീരുമാനിച്ചത്. അതേസമയം ബാങ്കിന്റെ ക്രെഡിറ്റ് ആഡീക്വസി റേഷ്യോ (സിആര്‍എആര്‍) 13 ശതമാനത്തില്‍ അധികം ഉയര്‍ത്തുന്നതിനാണ് ഇതെന്ന് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കിഷോര്‍ സന്‍സി അറിയിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്തലാഭം 750.45 കോടിയായി ഇരട്ടിച്ചതായും ഉന്നത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 381.80 കോടി ആയിരുന്നു. തുടര്‍ വര്‍ഷങ്ങളിലും ചെറുകിട നിക്ഷേപ/ വായ്പ്പകളിലാണ് ബാങ്ക് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെറുകിട നിക്ഷേപങ്ങള്‍ 29,235 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: