മുംബൈ: ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് റെക്കോഡ് ഉയരത്തില്‍ കുതിച്ച് 30250.98ല്‍ ഇന്നലെ വ്യാപാരം പൂര്‍ത്തിയാക്കി. ബുധനാഴ്ച അവസാന മൂന്ന് സെഷനുകളില്‍ 389.37 പോയിന്റ് നേട്ടത്തോടെ 30248.17 എന്ന തലത്തില്‍ വ്യാപാരം വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്സില്‍ ഇന്നലെ വ്യാപാരം ആരംഭിച്ച് അല്പസമയത്തിനകം തന്നെ 30,346.69 എന്ന പുത്തന്‍ റെക്കോഡ് കുറിക്കപ്പെട്ടു.
വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,450.65 എന്ന മികച്ച തലത്തിലെത്തി. ഉച്ചയോടെ നിഫ്റ്റി 9422.40 എന്ന തലത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 43.35 പോയിന്റിന്റെ കുതിപ്പോടെയാണ് എക്കാലത്തെയും മികച്ച 9,450.65 എന്ന തലത്തിലെത്തിലേക്ക് നിഫ്റ്റി സൂചികയെത്തിയത്.
ബുധനാഴ്ച 9,414.75 എന്ന തലത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. രാജ്യത്ത് കാലവര്‍ഷം സാധാരണനിലയില്‍ ലഭിക്കുമെന്ന വാര്‍ത്തകളും ഏഷ്യന്‍ ഓഹരി വിപണികളിലെ മുന്നേറ്റവുമാണ് ഇന്ത്യന്‍ ഓഹരി സൂചികകളെ സര്‍വകാല റെക്കോര്‍ഡിലേക്ക് നയിച്ചത്.
മെറ്റല്‍, ഹെല്‍ത്ത് കെയര്‍, ഓട്ടോ, ബാങ്കിംഗ് ഓഹരികള്‍ 1.02 ശതമാനം വരെ കുതിപ്പ് കാട്ടി. ടാറ്റ സ്റ്റീല്‍, എംആന്‍ഡ്എം, ലുപിന്‍, ഒഎന്‍ജിസി, സിപ്ല, ആക്സിസ് ബാങ്ക്, ഐടിസി ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, അദാനി പോര്‍ട്സ്, എസ്ബിഐ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
മാര്‍ച്ച് പാദത്തിലെ ലാഭത്തില്‍ 13.86 ശതമാനം ഇടിവുണ്ടായെന്ന് ഇന്നലെ വ്യക്തമാക്കിയ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരിവില 0.38 ശതമാനം ഇടിവോടെ 3,309.90 രൂപയായി. ഏഷ്യന്‍ വിപണികളില്‍ ഹോങ്കോങ്ങിലെ ഹാങ്സെങ് സൂചിക 0.23 ശതമാനവും, ജപ്പാനിലെ നിക്കെ 0.15 ശതമാനവും നേട്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: