കൂറ്റനാട്ഃ തൃത്താലയില്‍ ഫയര്‍ സ്റ്റേഷന് അനുവദിക്കണമെന്ന ആവശ്യത്തിന് സംസ്ഥാനസര്‍ക്കാരില്‍ നിന്നും അനുകൂല സമീപനം.
തൃത്താലയിലൊരു അഗ്നിരക്ഷാ കാര്യാലയമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. പട്ടാമ്പി താലൂക്കില്‍ നിലവില്‍ ഫയര്‍ സ്റ്റേഷനില്ല. കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്ഥാപനം തയ്യാറാക്കിയ പഠനത്തില്‍ ഫയര്‍ സ്റ്റേഷന് തൃത്താലയില്‍ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ ഷൊര്‍ണ്ണുര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നാണ് ഫയര്‍ഫോഴ്സ് എത്തുന്നത്.
ഇതുകൊണ്ട് പലപ്പോഴും ഗുണമുണ്ടാകാറില്ല. വേനല്‍ക്കാലങ്ങളില്‍ തൃത്താലയുടെ പല ഭാഗങ്ങളിലും തീപിടിത്തം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് നെല്‍വയലുകളില്‍. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വിവിധ പാടശേഖരങ്ങളില്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്.
പട്ടാമ്പി ഭാഗത്തേക്ക് മിക്ക സമയങ്ങളിലും ഷൊര്‍ണൂരില്‍ നിന്നാണ് ഫയര്‍ ഫോഴ്സ് എത്തുന്നത്. വാടാനംകുറിശ്ശിയിലെ റെയില്‍വെ ഗെയ്റ്റ് പലപ്പോഴും അടഞ്ഞുകിടക്കുന്ന സമയത്താണെങ്കില്‍ സംഭവ സ്ഥലത്തെത്താന്‍ കൂടുതല്‍ സമയമെടുക്കുന്നു.
ഇതുമൂലം ഉണ്ടാകുന്ന ദുരിതങ്ങളെക്കുറിച്ച് പലതവണ പരാതി ഉയര്‍ന്നെങ്കിലും നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: