ക്രിക്കറ്റ് താരങ്ങള്‍ അഭിനയിക്കുന്ന പരസ്യചിത്രത്തിന്റെ ഉത്പന്നങ്ങള്‍ക്ക് നല്ല ഡിമാന്‍ഡാണ്. അപ്പോള്‍, ക്രിക്കറ്റ് താരം സ്വന്തമായി ഒരു ഉത്പന്നമിറക്കിയാലോ? അതിന് അതിലേറെ ഡിമാന്‍ഡുണ്ടാകും. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ പേരില്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്.
സച്ചിനും ഓഹരി പങ്കാളിത്തമുള്ള സ്മാര്ട്രോണ് എന്ന കമ്പനിയാണ് സച്ചിന്റെ പേരില്‍ സ്മാര്‍ട്ട് ഫോണ്‍ ഇറക്കിയത്. സച്ചിന് രമേഷ് ടെന്‍ഡുല്‍ക്കര്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഫോണിന്. എസ്ആര്‍ടി. യുവാക്കളെ ആകര്ഷിക്കാനുള്ളള എല്ലാ ചേരുവകളും സച്ചിന് ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വെര്‍ഷനായ നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. 12,999 രൂപയാണ് 4ജിബി റാമും 32 ജിബി റോമുമുള്ള സ്മാര്‍ട്ട് ഫോണിന്റെ വില. 4 ജിബി റാമും 64 ജിബിയുമുള്ള സ്മാര്‍ട്ട് ഫോണിന് 13,999 രൂപ നല്കിയാല് മതി.
13 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും മിഴിവുറ്റ ചിത്രങ്ങളെടുക്കാന്‍ മതിയാകും. ഒരു ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന 3000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. 5.5 എച്ച്ഡി ഡിസ്പ്ലേയാണ്. 1.8 ഗിഗാഹെട്സ് സ്നാപ് ഡ്രാഗണ്‍ 652 പ്രോസസറും ഫോണിനുണ്ട്. ഡ്യുയല് മൈക്രോ സിം ആണ്. 4 ജിയില്‍ പ്രവര്‍ത്തിക്കും. ഫ്ളിപ്പ് കാര്‍ട്ട് വഴി വില്പന തുടങ്ങിയിട്ടുണ്ട്.
സ്മാര്‍ട്ട് ഫോണിനൊപ്പം സച്ചിന് ടെന്‍ഡുല്‍ക്കര്‍ ബാറ്റേന്തിയ ബാക്ക് കവറും വില്പനയ്ക്കുണ്ട്. 599 രൂപയാണ് ബാക്ക് കവറിന് വില. മറ്റു മൊബൈല്‍ കമ്പനികളെ പോലെ ഒരുവര്‍ഷത്തെ വാറന്റിയും സച്ചിന് ഫോണുകള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: