നെയ്യപ്പത്തിന്റെ രുചിയറിയാന്‍ മലയാളികള്‍ക്ക് കഴിഞ്ഞില്ല. പക്ഷേ, ക്രിസ്മസ് നാളുകളില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന നൂഗ(നൂഗട്ട്)യുടെ രുചി നുണയനായിരുന്നു മലയാളികള്‍ക്ക് ഭാഗ്യം. പറഞ്ഞു വരുന്നതു മധുര പലഹാരങ്ങളുടെ കാര്യമല്ല. ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് വെര്ഷനെക്കുറിച്ചാണ്.
പുതിയ ആന്‍ഡ്രോയ്ഡിന് ‘എന്‍’ അക്ഷരത്തില്‍ തുടങ്ങുന്ന പലഹാരങ്ങളുടെ പേരാണ് ഗൂഗി ള്‍ പരിഗണിച്ചത്. നെയ്യപ്പത്തിന്റെ പേര് നിര്‍ദേശിക്കാന്‍ മലയാളിക ള്‍ സോഷ്യല്‍ മീഡയയില്‍ വ്യാപക പ്രചാരണം നടത്തി. പക്ഷേ, അതിനെ കടത്തി വെട്ടിയ നൂഗയ്ക്കായിരുന്നു നറുക്ക് വീണത്.
ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയ്ഡ് വെര്‍ഷനായ നൂഗട്ടില്‍ ഒട്ടേറെ സ്മാര്‍ട്ട് ഫോണുകള്‍ വിപണയിലെത്തിക്കഴിഞ്ഞു. ചില സ്മാര്‍ട്ട് ഫോണുകള്‍ മാഷ്മാലോ വെര്‍ഷനില്‍ നിന്ന് നൂഗട്ടിലേക്ക് അപ്ഡേറ്റും ചെയ്തു കഴിഞ്ഞു. ഇത്രയേറെ ചര്‍ച്ച ചെയ്യാന്‍ മാത്രം നൂഗട്ടിനെന്താണ് ഇത്ര പ്രത്യേകത? നൂഗട്ട് എന്ന മധുരപലഹാരം പോലെ തന്നെ ആന്‍ഡ്രോയ്ഡ് വെര്‍ഷനും സ്വാദേറെയാണ്. സ്മാര്‍ട്ട് ഫോണ്‍ സ്ക്രീനില്‍ സ്പ്ലിറ്റ് സ്ക്രീന്‍ സൗകര്യം നൂഗട്ടിന് മാത്രം അവകാശപ്പെട്ടതാണ്. ഒരേ സമയം മൊബൈലില്‍ രണ്ട് സ്ക്രീന്‍ ഉപയോഗിക്കാം. ഒരു ആപ്പ് ക്ലോസ് ചെയ്യാതെ തന്നെ രണ്ടാമത്തെ ആപ്പും ഒരേ സമയം തുറന്ന് പ്രവര്‍ത്തിപ്പിക്കാമെന്ന് സാരം.
ക്വിക്ക് റിപ്ലേ സൗകര്യമാണ് മറ്റൊന്ന്. ആപ്പ് തുറക്കാതെ തന്നെ നോട്ടിഫിക്കേഷന്‍ വഴി റിപ്ലേ അയയ്ക്കാനുള്ള സംവിധാനമാണിത്. ഇ-മെയില്‍, വാട്സാപ്പ് മെസഞ്ചര്‍ തുടങ്ങിയവയിലെല്ലാം ഇതുപോലെ റിപ്ലേ നല്‍കാനാകും. ആപ്പുകളുടെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനമാണ് നൂഗട്ടിന്റെ മറ്റൊരു പ്രത്യേകത. ബാറ്ററി ചാര്‍ജ് കൂടുതല്‍ നിലനിര്‍ത്താനുള്ള സംവിധാനവും നൂഗട്ടിലുണ്ട്.
ഗൂഗിള്‍ സാധാരണ നെക്സസ് ഫോണുകളിലാണ് ആന്‍ഡ്രോയ്ഡ് വെര്‍ഷനുകള്‍ അവതരിപ്പിക്കാറ്. എന്നാല്‍, ഇക്കുറി എല്‍ജിയുടെ വി 20 സ്മാര്‍ട്ട് ഫോണിലാണ് ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. തുടര്‍ന്ന് മറ്റു സ്മാര്‍ട്ട് ഫോണുകളിലും നൂഗട്ട് എത്തി. ഒട്ടേറെ ഫോണുകള്‍ അപ്ഡേറ്റ് ചെയ്ത് പുതിയ വെര്‍ഷനിലേക്ക് മാറി. നൂഗട്ടിലൂടെ അങ്ങനെ പുതിയ ഫീച്ചറുകള്‍ ആസ്വദിക്കുകയാണ് സ്മാര്‍ട്ട ഫോണ്‍ ഉപയോക്താക്കള്‍.
നൂഗ എത്തിയ ഫോണുകള്‍
സാംസങ്- ഗാലക്സി എസ്8,
എസ് 8പ്ലസ്, സി7 പ്രോ
സോണി -എക്സ് ഇസഡ് പ്രീമിയം,
എക്സ് ഇസഡ് എസ്, എക്സ് ഇസഡ്,
എക്സ് എ വണ്‍
എല്‍ജി- ജി6, സ്റ്റൈലസ് 3, കെ10(2017),
വി 20.
എച്ച്ടിസി- യു അള്‍ട്രാ, 10 ഇവിഒ,
മോട്ടറോള- ജി5 പ്ലസ്, ജി5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: