ന്യൂദല്‍ഹി: ടാറ്റാ മോട്ടോഴ്സിന് ഏപ്രില്‍ മാസത്തിലെ ആഗോള വിൽപനയില് 9 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ 73,691 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ ആഗോള വിപണിയില്‍ ഇക്കാലയളവില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 81,333 യൂണിറ്റ് വില്പന നടത്തിയ സ്ഥാനത്താണിത്.
യാത്രാ വാഹനങ്ങളുടെ വില്പന നന്നായെങ്കിലും വാണിജ്യ വാഹനങ്ങളില്‍ ടാറ്റയ്ക്ക് തിരിച്ചടിയുണ്ടായി. യാത്രാ വാഹനങ്ങളുടെ വിഭാഗത്തില്‍ ആറു ശതമാനം വര്‍ധനയുണ്ട്. ആഡംബര വാഹനങ്ങളായ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവയുടെ വില്പനയില് 2.41 ശതമാനം നേട്ടമുണ്ടായി. അതേസമയം വാണിജ്യ വാഹനങ്ങളുടെ വില്പനയില് 36 ശതമാനം ഇടിവാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: