ന്യൂദല്‍ഹി: ജിയോയുടെ കടന്നുവരവോടെ ഭാരതി എയര്‍ടെല്ലിന്റെ ലാഭത്തില്‍ വന്‍ ഇടിവ്. സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം ലാഭത്തില്‍ 72 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.
സൗജന്യ വോയിസ് കോളുകളും ഡാറ്റ സര്‍വ്വീസും നല്‍കിക്കൊണ്ടാണ് ജിയോ വിപണിയിലെത്തിയത്. ഇത് രാജ്യത്തെ മൊബൈല്‍ നെറ്റ്വര്‍ക്കുകളുടെ വില്‍പ്പനയെല്ലാം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ടെല്ലിന്റെ മൊത്ത ലാഭത്തില്‍ 373.4 കോടിയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 1,319.2 കോടി ആയിരുന്നു. ഇത് രണ്ടാം തവണയാണ് എയര്‍ടെല്ലിന്റെ ലാഭത്തില്‍ ഇടിവുണ്ടാവുന്നത്. ഇതിനു മുമ്പ് ഡിസംബര്‍ 31ന് അവസാനിക്കുന്ന പാദത്തില്‍ ഇത് 55 ശതമാനം ഇടിഞ്ഞിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലെ വരുമാനത്തിലും 12 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: