ചെന്നൈ: ഐടി ഗ്രൂപ്പായ കോഗ്നിസന്റ് ഒമ്പതു മാസത്തെ ശമ്പളം മുന്‍കൂറായി വാങ്ങി ജീവനക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഡി പ്ലസ് നിരയിലുള്ള മുതിര്‍ന്ന ജീവനക്കാരോട് സ്വയം പിരിഞ്ഞുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കാറ്റഗറിയിലെ സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍, അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാര്‍ എന്നിവരോടാണ് സ്വമേധയാ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് കമ്പനി ഇ മെയില്‍ അയച്ചിരിക്കുന്നത്.
1000ഓളം ജിവനക്കാരെയങ്കിലും ഇത്തരത്തില്‍ പിരിച്ചുവിടാനാണ് കോഗ്നിസന്റ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനം മെച്ചപ്പെടുത്തി വളര്‍ച്ച നേടുന്നതിനാണ് ഈ നടപടിയെന്നാണ് കോഗ്നിസെന്റ് ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചത്.
2015ല്‍ 1242 കോടി ഡോളറായിരുന്ന കമ്പനിയുടെ വരുമാനം 2016ല്‍ എത്തിയപ്പോള്‍ 1350 കോടി ഡോളറായി ഉയര്‍ന്നിരുന്നു. ഇത് 1482 കോടി ഡോളര്‍ ആക്കി വളര്‍ത്താന്‍ ലക്ഷ്യം വെച്ചാണ് കമ്പനി പുതിയ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരിലും കമ്പനി സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: