ഒറ്റപ്പാലം: ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, പട്ടാമ്പി താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികളില്‍ റവന്യൂ വകുപ്പ് നടത്തിയ റെയിഡ് ഫലപ്രദമായില്ലെന്നു താലൂക്ക് വികസനസമിതിയോഗത്തില്‍ ആക്ഷേപം.
ക്വാറികള്‍ക്കു പിഴ ചുമത്താതെ പിടിച്ചെടുത്ത ടിപ്പര്‍ ലോറികള്‍ക്കു മാത്രം റവന്യൂ ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയത് ശരിയല്ലെന്നും സമിതി അംഗം ജയരാജ് കുറ്റപ്പെടുത്തി. മൈനിംഗ് ആന്റ് ജിയോളജി ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡിനൊപ്പം ഇല്ലാതിരുന്നതിനാലാണ് ക്വാറികള്‍ക്കു പിഴ ചുമത്താല്‍ കഴിയാഞ്ഞതെന്നു തഹസില്‍ദാര്‍ വിശദീകരിച്ചു.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ റവന്യൂ വകുപ്പ് നടത്തിയ റെയ്ഡ് സര്‍ക്കാരിനു വേണ്ടത്ര പ്രയോജനം ലഭിച്ചില്ലെന്നും, പരിസ്ഥിതി ആഘാത പഠനം നടത്തിയാല്‍ മാത്രമേ ക്വാറി നടത്താന്‍ പാടുള്ളുയെന്ന സുപ്രീം കോടതി വിധി ഇവിടെ അട്ടിമറിക്കപ്പെട്ടതായും ആരോപണമുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ റെയ്ഡ് നടത്തുമ്പോള്‍ ജിയോളജി വിഭാഗത്തെ ഉള്‍പ്പെടുത്തുമെന്നു തഹസില്‍ദാര്‍ അറിയിച്ചു. ഓപ്പറേഷന് അനന്തയുടെ ഭാഗമായി നടന്ന സര്‍വ്വയില്‍ കയ്യേറ്റ സ്ഥലം കണ്ടെത്തിയിട്ടും റവന്യൂ വകുപ്പ് സ്ഥലം തിരിച്ചുപിടിക്കാത്തതില്‍ പ്രതിഷേധമുണ്ടായി.
സര്‍ക്കാര്‍ ബധിരമൂക സ്കൂളിലെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്നു ഒരു ലക്ഷം രൂപ ഡിപിഐ അനുവദിച്ചു. വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് എം.പ്രിയ, വൈ.പ്രസിഡന്റ് കെ.ഭാസ്ക്കരന്‍ അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത്, തഹസീല്‍ദാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: