ന്യൂദല്‍ഹി: യോഗാചാര്യന് ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ഹോട്ടല്‍ ശൃംഖലയിലേക്കും ശ്രദ്ധതിരിക്കുന്നു. മള്‍ട്ടിനാഷണല്‍ ഭക്ഷ്യ വിതരണ ശൃംഖലയായ കെഎഫ്സി, മക്ഡൊണാള്‍ഡ്, സബ്വേ എന്നിവയ്ക്ക് തിരിച്ചടി നല്‍കുന്നതാണ് പതഞ്ജലിയുടെ പുതിയ ചുവടുവെയ്പ്പ്.
സസ്യാഹാരത്തെ ആഗോളതലത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യം വെയ്ച്ചാണ് പതഞ്ജലിയുടെ ഈ നീക്കം. ക്വിക്ക് സര്‍വ്വീസ് റെസ്റ്റോറന്റ് (ക്യൂഎസ്ആര്‍) എന്ന പേരില്‍ നാനൂറോളം സസ്യാഹാര വിഭവങ്ങളാണ് ബാബാ രാംദേവ് പുതിയ സംരംഭത്തിലൂടെ വാഗ്ദാനം ചെയ്യുന്നത്.
അതേസമയം ഉത്തര, ദക്ഷിണ ഭാരതീയര്‍ക്കായി പ്രത്യേകം പട്ടികയുണ്ടാവില്ല. മനസിന്റേയും ശരീരത്തിന്റേയും സന്തുലിതാവസ്ഥയെക്കുറിച്ചാണ് ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നത്. അതിനാലാണ് ഭക്ഷ്യശൃംഖലയെകുറിച്ച് ആലോചിക്കുന്നതെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. യോഗി ഭരത് ഭൂഷണിന്റെ ജന്മാവാര്ഷികത്തോടനുബന്ധിച്ച് നടന്നചടങ്ങിലാണ് പുതിയ സംരംഭത്തെ കുറിച്ച് പ്രസ്താവന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: