ന്യൂദല്‍ഹി : പൊതു മേഖലാ ബാങ്കുകളിലെ കിട്ടാക്കടവും നിഷ്ക്രിയ ആസ്തികളും തിരിച്ചുപിടിക്കാന്‍ റിസര്‍വ്വ് ബാങ്കിന് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു.
രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറ് ലക്ഷം കോടിയാണ്. ഇവ തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാണ് കേന്ദ്രം ആര്‍ബിഐക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അടുത്തു തന്നെ പുറത്ത് വിടുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
ആസ്തികള്‍ വിറ്റഴിച്ചും ലാഭകരമല്ലാത്ത ശാഖകള്‍ പൂട്ടിയും, വായ്പ്പകള്‍ തിരിച്ചു പിടിച്ചുമാണ് കിട്ടാക്കട ബാധ്യതകള്‍ ഇല്ലാതാക്കുക. ചില ആസ്തികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: