മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിന്റെ ആദ്യ ഡ്രോണ്‍ പരീക്ഷണശാല യുഎസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒഹിയോ സിന്സിന്നാട്ടിയിലെ സെവന് ഹില്‍സ് പാര്‍ക്കിലാണ് ലാബ് ആരംഭിച്ചിരിക്കുന്നത്. ലോകത്ത് ഡ്രോണുകളുടെ ആവശ്യകത വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ടിസിഎസ് ഇതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍ വികസിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ടിസിഎസ് ചീഫ് ടെക്നോളജി ഓഫീസര്‍ കെ. അനന്ത് കൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: