കോട്ടയം: കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റെയില്‍വേ വരുമാനം കുറഞ്ഞ സ്റ്റേഷനുകളിലേക്കും പോയിന്റ് ഓഫ് സെയില്‍(പിഒഎസ്) വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം ഡിവിഷനില്‍ 10ഉം പാലക്കാട് ഡിവിഷനില്‍ 8ഉം സ്റ്റേഷനുകളില്‍ പിഒഎസ് മെഷീനുകള്‍ സ്ഥാപിച്ചു. ഇതിലൂടെ യാത്രക്കാര്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്ത് ടിക്കറ്റ് നിരക്ക് നല്‍കാം. കമ്പ്യൂട്ടറൈസഡ് ടിക്കറ്റ് സംവിധാനം ഉള്ള എല്ലാ സ്റ്റേഷനുകളിലും പിഒഎസ് ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്ന് റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ കറന്‍സി രഹിത ഇടപാടുകള്‍ക്ക് പിന്തുണയേകി മൂന്ന് ഘട്ടങ്ങളിലായിട്ടാണ് റെയില്‍വേ പിഒഎസ് സ്ഥാപിച്ച് തുടങ്ങിയത്. തുടക്കത്തില്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റമുളള സ്റ്റേഷനുകളിലാണ് ഇവ സ്ഥാപിച്ചത്. ഇതിനായി ഏറ്റവും കൂടുതല്‍ വരുമാനമുള്ള എ വണ്‍ സ്റ്റേഷനുകളെയാണ് തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തില്‍ റിസര്‍വേഷന്‍ കൂടാതെ സാധാരണ ടിക്കറ്റുകള്‍ എടുക്കുന്ന കൗണ്ടറുകളിലും പാഴ്സല്‍ കൗണ്ടറുകളിലും ഏര്‍പ്പെടുത്തി. ഏറ്റവും അവസാനഘട്ടത്തില്‍ വരുമാനം നോക്കാതെ എല്ലാ സ്റ്റേഷനുകളിലും കറന്‍സി രഹിത പണമിടപാടുകള്സജജമാക്കുകയാണ് ലക്ഷ്യം. പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിനുകളിലെ ടിക്കറ്റുകളും പിഒഎസ് മുഖേന എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: