മുംബൈ: ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്ക്കൂട്ടര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഎസ്ഐ) ബജാജ് ഓട്ടോ ലിമിറ്റഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക്. ഹീറോ മോട്ടോര്‍ കോര്‍പ്പറേഷനുമായി ഇപ്പോള്‍ ഹോണ്ടക്ക് നേരിയ അകലം മാത്രമെയുള്ളു. 21,330 യൂണിറ്റ് മാര്‍ജിനിലാണ് ബജാജിനെ പിന്തള്ളിയത്. ഏപ്രിലില്‍ ഹോണ്ടയുടെ മൊത്തം വില്പന 34 ശതമാനമായി കുതിച്ചുയര്‍ന്നു.
ഒരു വര്‍ഷം മുമ്പ് 150,711 എന്നത് ഇപ്പോള്‍ 183,266 എന്ന നിലയില്‍ ബൈക്കുകളുടെ വില്പന ഉയര്‍ന്നതായി എച്ച്എംഎസ്ഐ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്) വൈ.എസ്. ഗുലേറിയ പറഞ്ഞു. 578,929 എന്ന നിലയില്‍ റെക്കോഡ് വില്പന ഹോണ്ട കൈവരിച്ചപ്പോള്‍ ഹീറോ മോട്ടോര്‍ കോര്‍പ്പറേഷന്റെ വില്പന 3.5ശതമാനം കുറഞ്ഞ് 591,306 യൂണിറ്റില്‍ എത്തി. ഹീറോയുമായുള്ള അകലം വെറും 12,377 യൂണിറ്റ് മാത്രമായി.
ഹോണ്ട ആക്ടിവ സ്ക്കൂട്ടറിന്റെ വില്‍പ്പന 40 ശതമാനം ഉയര്‍ന്ന് ഇതാദ്യമായി മാസം 368,616 എന്ന നിലയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: