കൂറ്റനാട്: ടൗണില്‍ വ്യാപകമായി നടക്കുന്ന കയ്യേറ്റത്തിന് എതിരെ നടപടി എടുക്കാന്‍ അധികാരികള്‍ക്കാവുന്നില്ല .തൃത്താല മണ്ഡലത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൂറ്റനാട് ടൗണിലാണ് അനധികൃത കയ്യേറ്റവും വഴിവാണിഭവും, അനധികൃത വാഹനപാര്‍ക്കിങ്ങും മൂലം പൊതുജനങ്ങള്‍ പ്രയാസമനുഭവിക്കുന്നത്.
കൂറ്റനാട് ടൗണിലെ നാല് പ്രധാന റോഡിലെയും ഫൂട്ട് പാത്തുകള്‍ കച്ചവടക്കാര്‍ കയ്യേറി കാല്‍നട യാത്രക്ക് പോലും കഴിയാത്ത രീതിയില്‍ സാധനങ്ങള്‍ വില്പനക്ക് വെച്ചും, ഷീറ്റ് ഇറക്കി കെട്ടിയും,പൊതു സ്ഥലം സ്വന്തമാക്കിയിരിക്കുകയാണ്.പ്രധാന റോഡുകളില്‍ എല്ലാം തന്നെ ടാക്സി ഓട്ടോ സ്റ്റാന്‍ഡുകള്‍ ഉള്ളതിനാല്‍ പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഇത് പ്രയാസം ഉണ്ടാക്കുകയാണ്.
റോഡരുകില്‍ സ്ഥിതി ചെയ്യുന്ന പല കെട്ടിടങ്ങളും സര്‍വേ നടത്തിയാല്‍ പൊളിച്ചു മാറ്റേണ്ടതായി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.കച്ചവടക്കാരുടെയും കെട്ടിട മുതലാളിമാരുടെയും താല്പര്യങ്ങള്ക്ക് വഴങ്ങി പഞ്ചായത്ത് ഭരണസമിതിയോ ഉദ്യോഗസ്ഥരോ ഈ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.
സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് മറ്റൊരു തലവേദനയാണ.കൂറ്റനാട് ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും അതിലൂടെ ടൗണിന്റെ മുഖഛായ മാറ്റിയെടുക്കാനും കഴിയുമെന്നായിരുന്നു പ്രതീക്ഷ.പക്ഷെ നവീകരണ പദ്ധതി കടലാസ്സില്‍ ഒതുങ്ങി.
അനധികൃത കയ്യേറ്റവും പാര്‍ക്കിങ്ങും മൂലം ടൗണില്‍ ഇപ്പോഴും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥയാണ്.സ്ഥിരമായി അപകടങ്ങളും സംഭവിക്കുന്നു.പോരാത്തതിന് മാലിന്യവും കുന്നു കൂടുന്നു. വര്‍ഷങ്ങളായി ടൗണില്‍ ഉള്ള ഓവ് ചാലുകള്‍ വൃത്തിയാക്കാറില്ല. മഴക്കാലങ്ങളില്‍ ആണ് ഇതിന്റെ ദുരിതം ജനങ്ങള്‍ ഏറെ അനുഭവിക്കുന്നത്.മഴ വെള്ളം പൂര്‍ണമായും റോഡിലൂടെ കുത്തിയൊലിച്ചു േേപാകുന്നതിനാല് കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചാരയോഗ്യമല്ലാതാകുന്നു.
ഇതിനൊന്നും പ്രതിവിധി കാണാതെ നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും റവന്യൂ ഉദ്യോഗസ്ഥരും വ്യക്തി താല്പര്യങ്ങളും കച്ചവട താല്പര്യങ്ങളും സംരക്ഷിക്കുന്നതിന് കൂട്ട് നില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.കൂറ്റനാട് ടൗണിലെ അനധികൃത കയ്യേറ്റം ഒഴിപ്പിച്ച് ടാക്സികള്‍ക്കും,ഓട്ടോകള്‍ക്കും പ്രത്യേക സ്റ്റാന്‍ഡുകള്‍ ഉണ്ടാക്കിയെടുത്ത്,സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിന് സ്ഥല സൗകര്യം ഒരുക്കണം.
ടൗണില്‍ അടിഞ്ഞു കൂടിയ മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്ത് കൂറ്റനാടിനെ ക്ലീന്‍സിറ്റിയാക്കി മാറ്റുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അധികാരികള്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: