മുംബൈ: അടുത്ത മാസത്തെ വായ്പ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യത. ജൂണ്‍ ആറിനുള്ള അവലോകന യോഗത്തില്‍ ആഗസ്ത് മുതല്‍ കാല് ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച് പുറത്തുവിട്ട അവലോകനത്തില്‍ പറയുന്നു.
വളര്‍ച്ച ദുര്‍ബലമായി തുടരുന്നതും നാണയപ്പെരുപ്പം രണ്ട് മുതല്‍ ആറു ശതമാനമായി നിലനില്ക്കുന്നതുമാണ് ഈ നടപടിക്ക് ആര്‍ബിഐയെ പ്രേരിപ്പിക്കുന്നത്. ഇതിലൂടെ കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാമെന്നും വളര്‍ച്ചാനിരക്ക് ഉയര്‍ത്താമെന്നും കരുതുന്നു. നോട്ട് അസാധുവാക്കലിനു ശേഷമുള്ള സാമ്പത്തിക മേഖലയുടെ പ്രകടനവും കാലവര്‍ഷത്തിന്റെ സ്വഭാവവും വിലയിരുത്തിയാകും തീരുമാനമെന്നും അവലോകനത്തില്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ആദ്യപാദത്തില്‍ ശരാശരി നാലു ശതമാനമാണ് വളര്‍ച്ച. പലിശ നിരക്ക് കുറച്ചാല്‍ ഇതു മെച്ചപ്പെട്ടേക്കും. ഏപ്രില്‍ ആറിന്റെ അവലോകനത്തില്‍ ആര്‍ബിഐ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന ഹ്രസ്വകാല വായ്പയ്ക്കുള്ള പലിശ 6.25 ശതമാനമായും ആര്‍ബിഐ ബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയ്ക്കുള്ള പലിശ 5.75 ശതമാനമായും നിലനിര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: