കാലിഫോര്‍ണിയ: സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആപ്പിള്‍ ഐഫോണിന്റെ വില്‍പ്പനയില്‍ ഇടിവ്. ഇത് കമ്പനിയുടെ ഓഹരി വിപണിയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കമ്പനിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
ഏപ്രില്‍ ഒന്നിന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ആപ്പിള്‍ മൊബൈലിന്റെ വില്‍പ്പന 5.076 കോടി ആയാണ് താഴ്ന്നിരിക്കുന്നത്. മുന്‍വര്‍ഷം ഇത് 5.119 കോടി ആയിരുന്നു. അതേസമയം 5.227 കോടി ഐഫോണുകള്‍ ഈ കാലയളവില്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഐഫോണിന്റെ വില്‍പ്പനയില്‍ ഇടിവുണ്ടായെങ്കിലും വരുമാനം ഉയരുകയാണുണ്ടായതെന്ന് ആപ്പിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലുക മാസ്ട്രി അറിയിച്ചു. ഇക്കാലയളവില്‍ ലാഭത്തില്‍ 1.2 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്.
ഓഹരി ഉടമകള്‍ക്കുള്ള ലാഭവിഹിതം 10.5 ശതമാനവുമാക്കിയിട്ടുണ്ട്. ആപ്പിളിന്റെ പത്താം വര്ഷികത്തോടെ ഐഫോണിന്റെ വിലയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണിന്റെ പുതിയ പതിപ്പ് ഈ വര്‍ഷം പുറത്തിറങ്ങുന്നതോടെ വില്‍പ്പനയിലുള്ള ഇടിവ് നികത്താനും സാധിക്കും. ഇതില്‍ വയര്‍ലെസ് ചാര്‍ജര്‍, 3ഡി ഫേഷ്യല്‍ റെക്കഗ്നീഷന്‍ എന്നിവയുള്‍പ്പടെയുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടാവുമെന്നും മാസ്ട്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: