ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മാരുതിയുടെ മൊത്തലാഭത്തില്‍ 16 ശതമാനം വര്‍ധന. ബ്രെസ്സ, ബലേനോ തുടങ്ങിയ മോഡലുകളുടെ വില്‍പ്പനയിലുണ്ടായ വര്‍ധനവാണ് മൊത്തലാഭത്തിലും പ്രതിഫലിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷം 1,476 കോടി ആയിരുന്നത് മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 1,709 ആയാണ് വര്‍ധിച്ചത്. ഈ കാലയളവിലെ മൊത്ത വരുമാനവും പത്തൊന് പത് ശതമാനം വളര്‍ന്ന് 21,196 കോടി ആയിട്ടുണ്ട്. 2016ല്‍ ഇത് 17,775 കോടി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: