ന്യൂദല്‍ഹി: ആഗോളതലത്തില്‍ കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി ഉത്പ്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് സൗരോര്‍ജ്ജ വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുറപ്പിച്ച് ഇന്ത്യ. അടുത്തിടെ സൗരോര്‍ജ്ജ നിരക്ക് ഫ്രാന്‍സ് കുറച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. കിലോവാട്ട് അവറിന് 3.15 രൂപ എന്ന നിരക്കിലാണ് ഫ്രാന്‍സ് സൗരോര്‍ജ്ജം വിറ്റഴിക്കുന്നത്. രാജസ്ഥാനിലെ ഭദ്ല സൗരോര്‍ജ്ജ പാര്‍ക്കിലെ വൈദ്യുതി ഇന്ത്യ യൂണിറ്റിന് മൂന്നു രൂപയിലും താഴെയായി വില്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതിനു മുമ്പ് മധ്യപ്രദേശിലെ രേവയിലെ 750 മെഗാവാട്ട് പദ്ധതി യൂണിറ്റിന് 3.30 രൂപയ്ക്കാണ് വിറ്റഴിച്ചത്. നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സൗരോര്‍ജ്ജം വിറ്റഴിക്കുന്നത് ചിലിയിലാണ്. ദുബായിയാണ് രണ്ടാം സ്ഥാനത്ത്. മെക്സിക്കോ, യുഎസ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: