കൊച്ചി: ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കൊച്ചി ഷിപ്പ്യാര്ഡിലെ തൊഴിലാളികള്‍ ഇന്നലെ പണിമുടക്കി. പതിനായിരത്തോളം തൊഴിലാളികള്‍ വിട്ടുനിന്നതോടെ ഷിപ്പ്യാര്ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു. തൊഴിലാളികളുടെ സംയുക്ത യൂണിയനാണ് പണിമുടക്കിയത്.
കപ്പല്‍ശാലയുടെ 25 ശതാമനം ഓഹരികളാണ് വില്ക്കാന് നീക്കം തുടങ്ങിയിട്ടുള്ളത്. നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഷിപ്പ്യാര്ഡിനെ ഓഹരി വില്പനയിലൂടെ സ്വകാര്യവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചാണ് സമരം. കപ്പല്‍ശാലയുടെ എല്ലാ പ്രവേശനകവാടവും 24 മണിക്കൂര്‍ നേരം തൊഴിലാളികള്‍ ഉപരോധിച്ചു. ജോയിന്റ് ആക്ഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് മാനേജ്മെന്റ് പിന്മാറണമെന്നാവശ്യപ്പെട്ട് കപ്പല്‍ ശാലാ സംരക്ഷണ പ്രമേയവും പ്രതിഷേധ യോഗത്തില്‍ പാസാക്കി. കപ്പല്‍ശാലയുടെ വടക്കേ കവാടത്തില്‍ നടന്ന പ്രതിഷേധ യോഗം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഐന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് അധ്യക്ഷനായി. എസ്. ശര്‍മ്മ, എസ്. ഫെര്‍ണാണ്ടസ്, ബാബു പോള്‍, കെ.കെ. ഇബ്രാഹിംകുട്ടി, ജോസ് തോമസ്, എ.ജി. ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിഎംഎസും കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: