കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം മീനുകളുടെ വിലകുറഞ്ഞെന്ന് സിഎംഎഫ് ആര്‍ഐയുടെ പഠനം. 40 ശതമാനം മത്സ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നത്. ഇതാണ് മത്സ്യവില കുറയാന്‍ കാരണമെന്നും സംസ്ഥാനത്ത് ആഭ്യന്തര മത്സ്യ ലഭ്യതയും ആവശ്യക്കാരുടെ എണ്ണവും തമ്മിലുള്ള അന്തരം ദൈനംദിനം വര്ധിച്ചുവരികയാണെും പഠനം വെളിപ്പെടുത്തുന്നു.
സിഎംഎഫ്ആര്‍ഐയിലെ സാമൂഹികസാമ്പത്തിക അവലോകന വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്യാം എസ് സലീമും സംഘവുമാണ് മീനുകളുടെ വിപണനവും പുറം സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളുടെ കണക്കും സംബന്ധിച്ച് പഠനം നടത്തിയത്. 2016ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 മുതല്‍ 20 ശതമാനം വരെ മത്സ്യവിലയില്‍ കുറവുണ്ടായതെന്ന് പഠനത്തില്‍ പറയുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട 20 മൊത്തമത്സ്യ വ്യാപാര കേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തില്‍ പ്രതിദിനം വിറ്റഴിക്കുന്നത് ശരാശരി 1000-1200 ടണ്‍ മത്സ്യമാണ്. ഫെബ്രുവരിയില്‍ ഒരു ദിവസം ശരാശരി 650 മുതല്‍ 700 ടണ്‍ വരെ മത്സ്യം ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് വന്നതെന്നും കണ്ടെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം എത്തുന്നത് സമുദ്രമത്സ്യ മേഖലയില്‍ സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയാണ് സൂചിപ്പിക്കുന്നതെന്ന് ഡോ ശ്യാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: