ന്യൂദല്‍ഹി: പുതിയ രൂപഭാവങ്ങളോടെ റിക്ഷകള്‍ ഇ-റിക്ഷകളായി നിരത്തുകളിലേക്കെത്തുന്നു. ജയ്പുര്‍ ആസ്ഥാനമായ ലൈറ്റിംഗ് സൊലൂഷന്‍സ് കമ്പനിയായ ഓട്ടോലൈറ്റ് ഇന്ത്യയാണ് ഇലക്ട്രിക് റിക്ഷകള്‍ വിപണിയിലെത്തിക്കുന്നത്.
ലെഡ്-ആസിഡ് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റിക്ഷകള്‍ രാജസ്ഥാന്, ഹരിയാന, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തും. ഇലക്ട്രിക് വാഹന പ്രോത്സാഹന പരിപാടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന് ശക്തമായ പിന്തുണയേകുന്നതാണ് ഓട്ടോലൈറ്റ് ഇന്ത്യയുടെ ഈ സംരംഭം.
ഓട്ടോലൈറ്റ് ഇന്ത്യയുടെയും ധാംപുര്‍ ഷുഗര്‍ മില്‍സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ഹൈസ്ട്രീറ്റ് ലൈറ്റിംഗ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം ഗുരുഗ്രാമത്തില്‍ ലിഥിയം-അയണ്‍ ബാറ്ററി പ്ലാന്റ് തുടങ്ങിയിരുന്നു. വാഹന നിര്‍മ്മാതാക്കള്‍ക്ക് കമ്പനി ലിഥിയം-അയണ്‍ ബാറ്ററി വില്‍പ്പന നടത്തുന്നുണ്ട്. ഓട്ടോലൈറ്റിന്റെ ഇ-റിക്ഷകളില്‍ മാസങ്ങള്‍ക്കുള്ളില്‍ ലിഥിയം-അയണ്‍ ബാറ്ററികളും തുടര്‍ന്ന് സൗരോര്‍ജ്ജ ഇ-റിക്ഷകളും വിപണിയിലെത്തിക്കും. നിലവില്‍ സോളാര്‍, ലിഥിയം-അയണ്‍ ഇ-റിക്ഷകളുടെ പരീക്ഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: