പരാജയത്തിലേക്ക് കൂപ്പ്കുത്തുന്ന അവസ്ഥയാണ് ഐഎസിനിപ്പോള്. ഇറാഖി സൈന്യം മൊസൂളിലടക്കമുള്ള പ്രദേശങ്ങളില്‍ ഐഎസ് ഭീകരരെ കൂട്ടക്കൊല ചെയ്ത മുന്നേറുകയാണ്. ഒരു പക്ഷേ അധികം താമസിയാതെ തന്നെ ഈ കറുത്ത ചെന്നായ്ക്കള്‍ പരാജയം സമ്മതിച്ച് അടിയറവ് വച്ചേക്കാമെന്നാണ് കരുതുന്നത്.
ഐഎസിന്റെ പൈശാചികതയിലും മതഭ്രാന്തിലും ക്രൂരതയിലും ആകൃഷ്ടരായി നിരവധി വിദേശികളാണ് വിശുദ്ധയുദ്ധത്തിനായി ഇറാഖിലേക്കും സിറിയയിലേക്കും കടന്നു വന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വളരെയധികം മാറിപ്പോയിരിക്കുന്നു. പരാജയ മണം അടുത്തറിഞ്ഞ ഇവര്‍ ഐഎസ് ഉപേക്ഷിച്ച് തുര്‍ക്കിയിലേക്കും മറ്റ് സമീപ രാജ്യങ്ങളിലേക്കും ചേക്കേറുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
കണക്കുകള്‍ പ്രകാരം 27,000നും 32,000നും ഇടയില്‍ വിദേശ പോരാളികള്‍ ഐഎസിനു വേണ്ടി ഇറാഖിലും സിറിയയിലും യുദ്ധം ചെയ്യുന്നുണ്ട്. ഇതില്‍ ഏറിയ പങ്കും യൂറോപ്പില്‍ നിന്നും മറ്റ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമാണ്. എന്നാല്‍ ഇപ്പോള്‍ ഐഎസിനു നേരിടുന്ന കനത്ത തിരിച്ചടികള്‍ ഇവരെ ഭീകര സംഘടനയില്‍ നിന്നും അകലാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് യുഎസ് ഇന്റലിജന്‍സ് വ്യക്തമാക്കുന്നത്.
ഇതിനു ഉദാഹരണമെന്നോണം മൂന്ന് വിദേശികളെ തുര്‍ക്കി അതിര്‍ത്തിയില്‍ വച്ച് സൈന്യം അറസ്റ്റ് ചെയ്തിരുന്നു. പരാജയ ഭീതിയില്‍ അതിര്‍ത്തി കടന്ന ഇവര്‍ തുര്‍ക്കിയില്‍ കഞ്ചാവും മയക്കു മരുന്നും വിറ്റ് ജീവിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ തുര്‍ക്കി സൈന്യത്തിന്റെ പിടിയിലായത്. ബ്രിട്ടീഷ് യുവാവും യുവതിയും ഒരു അമേരിക്കന്‍ പൗരനുമാണ് പിടിയിലായത്. ഇവരില്‍ നിന്നും നിരവധിപ്പേര്‍ ഭീകര സംഘടന വിട്ട് മടങ്ങുന്നുണ്ടന്ന വിവരം സൈന്യത്തിന് ലഭിച്ചിരുന്നു.
പത്ത് വര്‍ഷം നീണ്ടു നിന്ന അഫ്ഗാന് യുദ്ധത്തില്‍ പോലും ഇത്രയുമധികം വിദേശപോരാളികള്‍ പങ്കെടുത്തിരുന്നില്ല. അഫ്ഗാന് യുദ്ധത്തില്‍ പങ്കെടുത്ത വിദേശ പോരാളികളുടെ ഇരട്ടിയാണ് സിറിയയിലും ഇറാഖിലുമുള്ളതെന്ന് സൗഫാന്‍ ഗ്രൂപ്പ് എന്ന സ്വകാര്യ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: