കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ആദായനികുതി വകുപ്പുമായി സഹകരിച്ച് റീട്ടെയില്‍ ഇടപാടുകാര്‍ക്കായി ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയുള്ള ഓണ്‍ലൈന്‍ ഇ-ഫയലിങ് സംവിധാനം അവതരിപ്പിച്ചു.
ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്ഫോമായ സൈബര്‍നെറ്റ് വഴി ഇടപാടുകാര്‍ക്ക് നികുതി അടയ്ക്കല്‍, ഇ-വെരിഫിക്കേഷന്, ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് (ഫോം 26 എ.എസ്) ഡൗണ്‍ലോഡ് തുടങ്ങിയ സൗകര്യങ്ങള്‍ ‘ടാക്സ് സെന്റര്‍’ എന്ന മെനുവിന് കീഴില്‍ ലഭ്യമാണെന്ന് ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ (ടെക്നോളജി ആന്റ് മാര്‍ക്കറ്റിങ്) റാഫേല്‍ ടി.ജെ പറഞ്ഞു.
സുരക്ഷിതമായ ഇടപാടുകള്‍ക്കായി ആദായനികുതി വകുപ്പ് നടപ്പിലാക്കിയ പുതിയ ‘ഇ-ഫയലിങ്’ സംവിധാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: