മോസ്കോ: റഷ്യന്‍ നഗരമായ ലെബെഡ്യനിലെ പെപ്സികോയുടെ സംരണശാല തകര്‍ന്ന് രണ്ട് ടണ്‍ പെപ്സി ജ്യൂസ് നഗരത്തില്‍ ഒഴുകി. കമ്പനിയുടെ 300 ചതുരശ്ര അടിയുടെ സംഭരണശാലയാണ് തകര്‍ന്നത്.
അപകടത്തിനിടെ സംഭരണശാലയ്ക്കു സമീപത്തുള്ള 38 മീറ്റര്‍ ഉയരമുള്ള എലിവേറ്ററില്‍ രണ്ട് ജീവനക്കാര്‍ കുടുങ്ങി. ഇവരെ പിന്നീട് രക്ഷപ്പെടുത്തി. തകര്‍ച്ചയില്‍ ഒഴുകിയ പെപ്സിയുടെ പഴച്ചാറുകള്‍ പരിസര പ്രദേശങ്ങളിലെ നിരത്തിലും മറ്റും വ്യാപിച്ചതിനാല്‍ ഇത് വൃത്തിയാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും, അധികം വൈകാതെ തന്നെ നീക്കം ചെയ്യല്‍ ആരംഭിക്കുമെന്നും പെപ്സികൊ പിആര്‍ഒ മറീന സെയ്ബര്യോവ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: