മുംബൈ: ഓഹരി വിപണിയില്‍ ചരിത്ര നേട്ടം കുറിച്ച് സെന്‍സെക്സ് രണ്ടു വര്‍ഷത്തിനുശേഷം ആദ്യമായി 30,100 പോയിന്റ് കടന്നു. അതേ സമയം നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ സൂചികയായ നിഫ്റ്റി 9,350 കടന്ന് സര്‍വ്വകാല റെക്കോഡിലെത്തി.
ഡോളറിന്റെ മൂല്യം കുറഞ്ഞതും ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മികച്ച വിജയവും വിപണിയില്‍ നേട്ടമുണ്ടാക്കി. രൂപ 21 മാസത്തെ ഉയര്‍ന്ന മൂല്യത്തിലാണ് വിനിമയം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: