തിരുവനന്തപുരം: കാപ്പി കര്‍ഷകര്‍ക്ക് മണ്ണിന്റെ ഗുണമേന്മയും പോഷകമൂല്യവും സംബന്ധിച്ച വിവരശേഖരണത്തിനും നിര്‍വഹണത്തിനുമായുള്ള സംവിധാനമായി ക്ഷേമം (KSHEMAM – കാപ്പി സോയില്‍ ഹെല്‍ത്ത് മാനേജ്മെന്റ് ആന്‍ഡ് മോണിറ്ററിങ്) എന്ന വെബ് അധിഷ്ഠിത ആപ്ലിക്കേഷനു രൂപം നല്കി. ഇതുപയോഗിച്ച് വളം ഉപയോഗിക്കേണ്ട കൃത്യമായ അളവ് കാപ്പി കര്‍ഷകര്‍ക്ക് നിര്‍ണയിക്കാന്‍ സാധിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്കേരള (ഐഐഐടിഎംകെ) വാണിജ്യമന്ത്രാലയത്തിനായി ആശയാവിഷ്കാരവും വികസനവും നിര്‍വഹിച്ച പദ്ധതിയാണ് ക്ഷേമം.
വെബ്, ജിഐഎസ് ഡിജിറ്റല്‍ മാപ്പ് വഴി ഒരു പ്രദേശത്തിന്റെ മണ്ണിലെ പോഷക നിലവാരം, വളം ഉപയോഗത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, പോഷകനിലവാര നിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ നല്‍കുക എന്നതാണ് ‘ക്ഷേമം’ കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ ജിപിഎസ് ബന്ധിത മണ്ണ് നിലവാര വിവരനിര്ണയവും പോഷകമൂല്യ പരിശോധനയും ബെംഗളൂരുവിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ നാഷണല്‍ ബ്യൂറോ ഓഫ് സോയില്‍ ആന്‍ഡ് ലാന്‍ഡ് യൂസ് പ്ലാനിങ് വിഭാഗമാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: