മണ്ണാര്‍ക്കാട്: അട്ടപ്പാടി മലനിരകളില്‍ നിന്നും അരുവിയായി ഒഴുകിയെത്തുന്ന നെല്ലിപ്പുഴയുടെ ഇരുഭാഗങ്ങളിലും വ്യാപക കയ്യേറ്റം. മഴക്കാലങ്ങളില്‍ നിറഞ്ഞൊഴുകുന്ന പുഴക്ക് എന്നും മാര്‍ഗതടസ്സം നില്കുന്നത് കയ്യേറ്റക്കാരുടെ കൈയ്യാലകളും, വേലികളും മതിലുകളുമാണ്.
പുഴയുടെ ഏറിയഭാഗങ്ങളും സ്വകാര്യ വ്യക്തികള്‍ കയ്യേറിയിരിക്കുകയാണ്. തെങ്കര,പുഞ്ചക്കോട്, മണ്ണാര്‍ക്കാട് ട്രാന്‍സ് പോര്‍ട്ട് ബസ് സ്റ്റാന്റിന്റെ പിന്‍വശം നെല്ലിപ്പുഴ പാലത്തിനും, മുക്കുമണ്ണം പാലത്തിനും താഴെ പുല്ലശ്ശേരി എന്നീ ഭാഗങ്ങളില്‍ വന്‍ കയ്യേറ്റം നടന്നിട്ടുള്ളതായി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ടെങ്കിലും, കയ്യേറ്റം കണ്ടെത്തി ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറാകുന്നില്ല.
നെല്ലിപ്പുഴ പാലത്തിനടിയില്‍ ഒരു മത വിഭാഗത്തിന്റെ ശ്മശാനത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് പുറംമ്പോക്കിലൂടെയാണ്. അതിന് ബ്ലോക്ക് പഞ്ചായത്ത് മൗന സമ്മതം നല്‍കിയതായി പൊതുമരാമത്ത് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പറയുന്നു. റോഡ്പണി നിര്‍ത്തിവെക്കാന്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ ആവശ്യപെട്ടിട്ടും ഇത് പൊളിച്ചു മാറ്റാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. നെല്ലിപ്പുഴ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വോയ്സ് ഓഫ് മണ്ണാര്‍ക്കാട് എന്ന സംഘടന മുന്നോട്ട് വന്നിരുന്നു.
ആധാര പ്രകാരം ഒരേക്കര്‍ ഭൂമിയാണെങ്കില് അത് ഇരട്ടിയാക്കി മാറ്റുന്നത് നെല്ലിപ്പുഴയുടെ അതിരുകള്‍ കവര്‍ന്നെടുത്താണ്. റവന്യൂ അധികൃതരുടെ അനാസ്ഥയാണ് പുഴകയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്നും, ഇത് തടയാന്‍ സര്‍ക്കാര്‍ മുന്കയ്യെടുക്കാതിരുന്നാല് മണ്ണാര്‍ക്കാട്ടെ ജലശ്രോതസ്സുകള്‍ നശിച്ചു പോകുമെന്ന് നാട്ടുകാരും കര്‍ഷകരും പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: