ഷാങ്ഹായ് : യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്വാഗണ് അടുത്ത വര്‍ഷം ചൈനയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കും. പെട്രോളിന് പകരം ഇന്ധനം ഉപയോഗിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ഫോക്സ്വാഗണ് ഇലക്ട്രിക് കാറുമായെത്തുന്നത്.
ഷാങ്ഹായ് ഓട്ടോ ഷോയ്ക്കിടെയാണ് ഫോക്സ്വാഗണ് തങ്ങളുടെ ചൈനയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചത്. അതേസമയം അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സിനുകീഴിലെ ബ്യൂക്ക് യൂണിറ്റ് എന്നിവരും ഇലക്ട്രിക് വാഹനങ്ങളുമായെത്തുമെന്ന് പ്രാഖ്യാപിച്ചിട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം ഇലക്ട്രിക് കാറുകള്‍ ആവശ്യപ്പെടുന്ന രാജ്യമാണ് ചൈന. പെട്രോള്‍- ഡീസല്‍ വാഹനമലിനീകരണം കൊണ്ടു വീര്‍പ്പു മുട്ടുന്ന ചൈന അതുകൊണ്ടു തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ക്കു പ്രാധാന്യം നല്കുന്നു. ഓരോ ബ്രാന്‍ഡും അടുത്ത വര്‍ഷത്തോടെ തങ്ങളുടെ ആകെ ഉല്‍പ്പാദനത്തിന്റെ എട്ട് ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കണമെന്നാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഷാങ്ഹായ് ഓട്ടോ ഷോയില്‍ മിക്കവാറും എല്ലാ ആഗോള, ചൈനീസ് വാഹന നിര്‍മ്മാതാക്കളും കുറഞ്ഞത് ഒരു ഇലക്ട്രിക് വാഹന കണ്സെപ്റ്റെങ്കിലും അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: