മുംബൈ: സര്‍ക്കാരിന്റെ പിന്തുണയുണ്ടായിട്ടും നാല് പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ശരാശരിക്കും താഴെ. യുഎസ് സാമ്പത്തിക സേവന സ്ഥാപനം സ്റ്റാന്‍ഡേഡ് ആന്‍ഡ് പുവേഴ്സ് (എസ്&പി) ആണ് രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം വിലയിരുത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് (ഐഒബി), ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ), യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ (യുബിഐ) എന്നീ ബാങ്കുകളാണ് പട്ടികയില്‍. റിപ്പോര്‍ട്ട് ആര്‍ബിഐക്ക് നല്‍കിയെന്നും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ അവര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എസ്&പി ക്രെഡിറ്റ് അനലിസ്റ്റ് ഗീത ചുഗ് പറഞ്ഞു.
ഈ ബാങ്കുകളുടെ സാമ്പത്തിക നില അപകടത്തില്‍. സര്‍ക്കാര്‍ സഹായമുണ്ടായിട്ടും ആവശ്യമായ മൂലധനം സ്വരൂപിക്കാന്‍ കഴിയുന്നില്ല. വായ്പാ നടപടികളും അവതാളത്തില്‍, അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: