പാലക്കാട്: നഗരസഭാ പരിധിയില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കായി അദാലത്ത് ആരംഭിച്ചു. ഒന്നു മുതല്‍ 30 വരെ വാര്‍ഡുകളിലെ ഗുണഭോക്താക്കളാണ് അദാലത്തില്‍ പങ്കെടുത്തത്. ആദ്യഘട്ട പട്ടികയില്‍ 625 പേരില്‍ 109 പേര് പദ്ധതിക്ക് അര്‍ഹരായി.
നിലം, തണ്ണീര്‍ത്തട നിയമം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കാരണം ഒട്ടേറെ ഗുണഭോക്താക്കള്‍ക്ക് നിര്‍മാണ അനുമതി ലഭിച്ചിട്ടില്ല.ഇതേ തുടര്‍ന്നാണ് അദാലത്ത് സംഘടിപ്പിച്ചത്. ഇന്നലെ 93 അപേക്ഷകള്‍ ലഭിച്ചു. 37 പേരുടെ പ്ലാനുകള്‍ പാസാക്കി. ബാക്കിയുള്ളവരുടെ പ്ലാനുകള്‍ മോണിറ്ററിംഗ് കമ്മറ്റി പരിശോധിച്ച ശേഷം പാസാക്കും.
ഇന്ന് 31 മുതല്‍ 52 വരെയുള്ള വാര്‍ഡുകളിലെ അപേക്ഷകര്‍ പ്ലാന്‍ സഹിതം അദാലത്തില്‍ എത്തേണ്ടതാണ്. നഗരസഭാ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് സുള്‍ഫിക്കര്‍, എഞ്ചിനിയര്‍മാര്‍, ഓഫര്സിയര്മാര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: