പാലക്കാട്: ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിന് നിയമ നിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തുമെന്ന് വിശ്വഹിന്ദുപരിഷത്ത് അഖിലേന്ത്യ ജോ.ജന.സെക്ര.മിലിന്ദ് പരേണ്ട പറഞ്ഞു.
ശ്രീരാമനവമിയുടെ ഭാഗമായി വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച രാമോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോമനാഥ ക്ഷേത്രം പണിയാന്‍ പാര്‍ലമെന്റില്‍ നിയമം നിര്‍മ്മിച്ച അതേ മാതൃകയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇതോടനുബന്ധിച്ച് നടന്ന രാമായണ പ്രശ്നോത്തരിയിലെ വിജയികളെയും, 25 വര്‍ഷമായി രാമായണ പാരായണം നടത്തുന്ന കൃഷ്ണവേണിയേയും ആദരിച്ചു.
സ്വാഗതസംഘം കണ്‍വീനര്‍ ശ്യാം ചൈതന്യ അധ്യക്ഷനായി, സംസ്ഥാന അധ്യക്ഷ കെ.പി.ശശികല, കൗണ്‍സിലര്‍മാരായ പ്രസന്ന നാരായണന്, കെ.സുമതി, ക്ഷേത്രീയല സെക്ര.കെ.എന്‍.വെങ്കിടേഷ്, നിത്യാനന്ദ സരസ്വതി, ശാന്തി ചൈതന്യ, വി.കെ.സോമസുന്ദരന്‍, പി.സതീശ് മേനോന്, എം.രാമചന്ദ്രന്, എം.സുധാകരന്, വി.പി രവീന്ദ്രന്, എം.രാജന്, കെ.വീരപ്പന്, ഗോകുലപതി ഗോവിന്ദദാസ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: