ദീപാവലി ഓര്‍മകളുമായി കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ ഓരിഅബ്ബ. കേരളാ അതിര്‍ത്തി ഗ്രാമമായ കര്‍ണാടകയിലെ ബൈരകുപ്പയില്‍ ബേഡഗൗഡ വിഭാഗക്കാര്‍ പരമ്പരാഗത ഉത്സാഹതിമിര്പ്പോടെയാണ് ഓരിഅബ്ബ കൊണ്ടാടുക. ബേഡ ഗൗഡ എന്നറിയപ്പെടുന്ന വനവാസി വിഭാഗക്കാരുടെ കാര്ഷികാനുഷ്ടാനമാണിത്.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍ബന്ധ മതപരിവര്‍ത്തനം ഭയന്ന് പ്രാണനും കൊണ്ട് പലായനം ചെയ്ത ചിത്രദുര്‍ഗ്ഗയില്‍ നിന്നുളള വേടഗൗഡര്‍ കബനിക്കരയില്‍ എത്തിയതിന്റെ ഓര്‍മ്മ പുതുക്കലാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
ദീപാവലി ആഘോഷമായിട്ടാണ് മൂരിഅബ്ബയെ കണക്കാക്കുന്നത്. ദീപാവലിക്കുശേഷം വരുന്ന അമാവാസിയുടെ പിറ്റേദിവസം കബനിയുടെ തീരത്തെ ഏഴ് പുരാതന ജനവാസകേന്ദ്രങ്ങളില്‍നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ അണിയിച്ചൊരുക്കിയ കാളകൂട്ടങ്ങളെ ബൈരക്കുപ്പ ബസവേശ്വര ഭൈരവി ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കും.
വിവിധ വിഭാഗങ്ങളുടെ കാളകൂട്ടങ്ങള് ഇവിടെ നടത്തുന്ന കാളയോട്ടത്തെയാണ് മൂരിഅബ്ബ അഥവാ മൂരിചാട്ടം എന്ന് വിളിക്കുന്നത്. ആഘോഷങ്ങള്‍ക്ക് പുറപ്പെടുന്നതിന് മുന്‍പ് എല്ലാസംഘങ്ങളും കാളകളുമായി കബനീ തീരത്തെത്തി കബനിക്കരയില്‍ തിരി തെളിയിച്ച് നാളികേരമുടച്ച് കബനിയെ വണങ്ങിയാണ് ബൈരകുപ്പ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നത്.
കബനിയുടെ തീരത്തെ കടഗദ്ദ, മച്ചൂര്, ബാവലി, ചേകാടി. കൊളവള്ളി തുടങ്ങിയ ഏഴോളം കേന്ദ്രങ്ങളില്‍നിന്നാണ് മൂരി അബ്ബയില്‍ പങ്കെടുക്കാനുള്ള കാളകൂട്ടങ്ങളും വനവാസി വിഭാഗങ്ങളും എത്തുന്നത്. കാളകളെ കബനിപുഴയുടെ തീരത്ത് അണിയിച്ച ഒരുക്കി കബനിയെ വണങ്ങി നദിക്കരയില്‍ നാളികേരം ഉടച്ചാണ് കര്‍ഷകര്‍ ഇവയെ ബസവേശ്വര ക്ഷേത്ര മുറ്റത്ത് എത്തിക്കുന്നത്.
ഊരുക്കളെ കുളുപ്പിച്ച് ആരതിയുഴിഞ്ഞ് ആടയാഭരണം അണിയിച്ച് കഴുത്തില്‍ മണികളുമായാണ് അബ്ബക്ക് പുറപ്പെടുക. കേരളത്തിലെ ബാവലി, ഷനമംഗലം, തിരുളുകുന്നിലെ പുനരധിവാസക്കാര്‍, കൊട്ടിയൂര്‍ ഭാഗങ്ങളില്‍ നിന്നും ഡി.ബി കുപ്പയിലെ ബസവേസ്വര ക്ഷേത്രത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തും. അതിര്‍ത്തിയിലെ വിളവെടുപ്പ് ഉത്സവം കൂടിയാണ് ഓരി അബ്ബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: