സിപിഎമ്മിന്റെ ഏറ്റവും വലിയ കരുത്ത് മലബാർ മേഖലയിൽ അവർ ആധിപത്യം സ്ഥാപിച്ചിരിക്കുന്ന സഹകരണ സ്ഥാപനങ്ങളാണ്. ഇന്ത്യൻ ബാങ്കിങ്ങ് നിയമങ്ങളുടെ കണ്ണുവെട്ടിച്ചും പഴുതുകളിലൂടയും ശതകോടികളുടെ കള്ളപ്പണം ഇവിടെ കുന്നുകൂട്ടിയിട്ടുണ്ടന്നുള്ളത് പരസ്യമായ രഹസ്യമാണ്.
ഈ സ്ഥാപനങ്ങളിൽ പ്യൂൺ മുതൽ ചെയർമാൻ വരെ കമ്മ്യൂണിസ്റ്റ് കാരാണ്. കമ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളുമാണ് ഈ സഹകരണ ബാങ്കുകൾ. ചുരുക്കത്തിൽ ഒരു സമാന്തര സമ്പദ്വ്യവസ്ഥ. ഈ സ്ഥാപനങ്ങൾ നൽകുന്ന തൊഴിൽ, സാമ്പത്തിക സുരക്ഷിതത്വത്തിന്റെ തണലിലാണ് സിപിഎം ഇവിടെ പൂണ്ട് വിളയാടുന്നത്. കൊന്നാലും ചത്താലും അവരുടെ വീടുകൾ സുരക്ഷിതമാക്കുന്നത് ഇവിടെ നിന്നും ഒഴുകുന്ന പണമാണ്. അത് കൊണ്ട് തന്നെ അവർക്ക് കൊല്ലലും ചാകലും തൊഴിൽ തന്നെ.
പുതിയ തീരുമാനപ്രകാരം സഹകരണ ബാങ്കുകളിൽ കൂട്ടിയിട്ടിരിക്കുന്ന കോടികളുടെ ഉറവിടം വെളിപ്പെടുത്തേണ്ടി വരും. അല്ലങ്കിൽ കൂട്ടിയിട്ട് കത്തിക്കേണ്ടി വരും. രണ്ടായാലും തകരുന്നത് സിപിഎമ്മിന്റെ സാമ്പത്തിക നട്ടെല്ലാണ്. വെറുതേയല്ല തോമസ് ഐസക്കിന് ആധി കേറിയത്.
സഹകരണപ്രശ്നത്തിൽ രാഷ്ട്രീയമൊന്നുമില്ല എന്നാരു പറഞ്ഞാലും അതിൽ കാര്യമൊന്നുമില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇത് നിലനിൽപിന്റെ പ്രശ്നമാണങ്കിൽ ബിജെപിക്ക് ഇത് അതിജീവനത്തിന്റെ വിഷയമാണ്.
വർഷങ്ങളിലൂടെ,നിയമത്തിന്റെ പഴുതുകളിലൂടെ കുന്നുകൂട്ടിയ കോടികൾ കടലാസുകൂമ്പാരങ്ങൾ മാത്രമാകുമ്പോൾ തകർന്ന് വീഴുന്നത് പ്രതിയോഗികളുടെയും സ്വന്തം സഹപ്രവർത്തകരുടേയും ചോരയിൽ മുളച്ച് പൊന്തിയ പാർട്ടിയുടെ ദന്തഗോപുരങ്ങളാണു ആടിയുലയുന്നത്. കൊല്ലിനും കൊലക്കുമുള്ള അവകാശം സ്വയംകൽപിതമായി കൈയ്യാളുന്ന പാർട്ടി മാടമ്പിമാരുടെ സ്വപ്നസാമ്രാജ്യങ്ങളും.
അതിശക്തമായ ഒരു കേന്ദ്രഭരണം കൈയ്യിലുണ്ടായിട്ടും കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് അതിക്രമങ്ങൾക്ക് തടയിടാൻ കഴിയുന്നില്ലല്ലോ എന്നു വിലപിച്ച സാധാരണ സംഘപരിവാർ പ്രവർത്തകർക്ക് ഇവിടെ ലഭിച്ചത് പൂവിനു പകരം പൂന്തോട്ടം തന്നയാണ്. സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ച സാധാരണ ജനങ്ങളുടെ നല്ല പണം സംരക്ഷിച്ച്, സഹകരണ മേഖലയെ പറക്ഷിച്ച് ഈ അവസരം ഉപയോഗിക്കുകയാണങ്കിൽ ഇനിയുള്ള നാളുകൾ കാണാൻ പോകുന്നത് ഒരേ സമയം സിപിഎമ്മിന്റെ മരണമണിയും ബിജെപിയുടെ കുതിപ്പും ആയിരിക്കും.
എല്ലാ മേഖലയിലും രാഷ്ട്രീയവും രാഷ്ട്രീയ കാഴ്ചപ്പാടുകളും സ്വാധീനം ചെലുത്തുന്ന കാലത്ത് രാഷ്ട്രീയത്തെ ഒഴിവാക്കി ഒന്നും നടക്കില്ല എന്നത് വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: