ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കുന്ന ഭരണകൂടത്തിലെ ഓരൊ മന്ത്രിമാരും തങ്ങളുടെ മികവുറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മുതല്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വരെ തങ്ങളുടെ വകുപ്പുകള്‍ കൃത്യതയാര്‍ന്ന തരത്തിലാണ് മുന്നോട്ട് കൊണ്ടു പോകുന്നത്. അതു പോലെ തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് ഭാരതത്തിന്റെ പ്രതിരോധ വകുപ്പ്.
കഴിഞ്ഞ ഭരണകൂടത്തിന്റെ തണുപ്പന്‍ നേതൃത്വമല്ല ഇപ്പോള്‍ ഭാരതത്തിന്റെ സുരക്ഷ കൈയ്യാളുന്നത്. രാജ്യത്തിന്റെ ഓരോ ഹൃദയമിടിപ്പും കാത്ത് സൂക്ഷിക്കുന്ന നമ്മുടെ പട്ടാള വകുപ്പിനെ മികച്ച ഒരു പോരാളിയെ തന്നെയാണ് പ്രധാനമന്ത്രി മോദി ഏല്‍പ്പിച്ചിരിക്കുന്നത്. മനോഹര്‍ പരീക്കര്‍, മരിച്ച് വീഴുന്ന ഓരോ ഭാരതീയ സൈനികന്റെ ആത്മാവിനും കുടുംബത്തിനും രാജ്യത്തിനൊപ്പം തന്നെ വില നല്കുന്ന പ്രതിരോധ വകുപ്പ് മന്ത്രിയാണ് അദ്ദേഹം.
അടുത്തിടെ ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന അവസരത്തില്‍ അദ്ദേഹം കൂടി നിന്ന ആയിരക്കണക്കിന് പൗരന്മാരോട് പറഞ്ഞ വാക്കുകള്‍ സൈന്യത്തിന് അദ്ദേഹം നല്കുന്ന പരമാധികാരവും സൈന്യത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെയുമാണ് കാണിച്ച് തരുന്നത്. ‘ ആരെങ്കിലും കൈകളില്‍ എകെ 47 പോലുള്ള തോക്കുകളായിട്ടോ മറ്റ് ആയുധങ്ങളായിട്ടോ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ കൊന്നു കളയണമെന്നാണ് താന്‍ പട്ടാളക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്’ ഇതായിരുന്നു അദ്ദേഹം ജന സാഗരത്തിനോടായി പ്രസംഗത്തിനിടെ പറഞ്ഞത്.
അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്നും നിരന്തരം വന്ന് കൊണ്ടിരുന്ന ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി സര്‍ജിക്കല്‍ സ്ട്രൈക്ക് മാത്രമായിരുന്നു. നമ്മുടെ സര്‍ക്കാരിന്റെ മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു സര്‍ജിക്കല്‍ സ്ട്രൈക്കിന് നിര്‍ദ്ദേശം നല്‍കിയത്. മോദിജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സേന വിഭാഗങ്ങള്‍ക്ക് മികച്ച പിന്തുണ നല്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നതില്‍ സംശമില്ലെന്നും പരീക്കര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം സൈന്യത്തിന് കൈവന്ന നേട്ടങ്ങള്‍ വളരെ വലുതാണ്, അഴിമതിയില്ലാതെ സത്യസന്ധമായി മികവുറ്റ രീതിയില്‍ നൂതന സാങ്കേതിക മികവുള്ള ആയുധോപകരണങ്ങള്‍ സൈന്യത്തിന് വാങ്ങാനും സംരക്ഷിക്കാനുമാകുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകൂടം ബൊഫേഴ്സ് അഴിമതിയിലൂടെ പട്ടാളത്തിന്റെ ആത്മാഭിമാനം വരെ ഇല്ലാതാക്കി. ഇതുവരെ സത്യസന്ധമായ രീതിയില്‍ ആയുധങ്ങള്‍ വാങ്ങാന്‍ അവര്‍ക്കായില്ല.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ഇടനിലക്കാരനില്ലാതെ ഭാരതം ആയുധങ്ങള്‍ വാങ്ങുന്നത്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രതിരോധ വകുപ്പിലും നടത്താനായാല്‍ അത് വലിയ നേട്ടമായിരിക്കും, രാജ്യത്തിന് സ്വന്തമായി ആയുധോപകരണങ്ങളും യന്ത്രങ്ങളും നിര്‍മ്മിക്കാന്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും കനത്ത ഭീഷണിയാണ് രാജ്യത്തിന് നേര്‍ക്ക് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ നമ്മുടെ ധീരന്മാരായ സൈനികര്‍ എല്ലാ ആക്രമണങ്ങളെയും സധൈര്യത്തോടെ ചെറുത്ത് തോല്‍പ്പിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി ഭീകരരെ സൈന്യത്തിന് ഉന്മൂലനം ചെയ്യാന്‍ സാധിച്ചു. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്നത്- പരീക്കര്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവി സൈന്യത്തിന്റെ കൈകളില്‍ സുരക്ഷിതമാണ് എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: