കയര്‍ മേഖലയില്‍ നിന്നും തൊഴിലാളികള്‍ പടിയിറങ്ങുന്നു. ഇതോടെ പരമ്പരാഗത തൊഴില്‍ എന്ന നിലയില്‍ കൊണ്ടു നടന്നിരുന്ന കയര്‍ ഉല്പാദന മേഖല നിശ്ചലമാകുന്നു. ഒരു കാലത്ത് ധാരാളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഈ മേഖലയില്‍ ഇന്ന് കുറഞ്ഞ വേതനവും മറ്റ് തൊഴിലുകളുടെ സ്വാധീനവും തൊഴിലാളികള്‍ കൊഴിഞ്ഞു പോകുന്നുതിന് ഇടയാക്കുന്നു.
ആലപ്പുഴ, കോട്ടയം, ജില്ലകളിലാണ് കയര്‍ മേഖല തൊഴിലാക്കി ഉപജീവനം നടത്തുന്നവര്‍ ഏറെയുള്ളത്. ഇക്കാലത്ത് തൊഴിലുറപ്പിന് വരെ 600 രൂപാ കൂലിയുള്ളപ്പോള്‍ കയര്‍ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് അതിനെക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അധ്വാനം ഏറെ ആവശ്യമായ തൊഴില്‍ മേഖലയാണിതെങ്കിലും അതിനനുസരിച്ചുള്ള കൂലി ഇതില്‍ നിന്നും ലഭിക്കുന്നില്ലെന്ന് കയര്‍ തൊഴിലാളികള്‍ പറയുന്നു.
എല്ലാം ശരിയാക്കി തരുമെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ എല്‍ഡിഎഫ് സര്‍ക്കാരും കയര്‍ മേഖലയില്‍ പണിയെടുക്കുന്നവരെ പാടെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കയര്‍പിരി തൊഴിലാളികളുടെ പ്രതിദിന വേതനം ഉയര്‍ത്തിയതായി പ്രഖ്യാപിച്ചെങ്കിലും അധികാരത്തില്‍ കയറി മാസങ്ങള്‍ പിന്നിട്ടിട്ടും ഉയര്‍ത്തിയ വേതനം നല്കാന് ഇതുവരെ സര്‍ക്കാര്‍ മുന്‍ കൈ എടുത്തിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
ചകിരിയുടെ ഉയര്‍ന്ന വിലയും കയര്‍ മേഖലയെ പ്രതിസന്ധിയിലാക്കിയതിന് പ്രധാന കാരണമായിട്ടുണ്ട്. 30കിലോഗ്രാം തൂക്കം വരുന്ന ഒരു കെട്ട് ചകിരിയുടെ വില 780 മുതല്‍ 800 രൂപയായി ഉയര്‍ന്നു. തമിഴ്നാട്ടില്‍ തേങ്ങയുടെ ഉത്പാദനം കുറഞ്ഞതാണ് ചകിരിവില ഉയരാന്‍ കാരണം. തമിഴ്നാട്ടില്‍ നിന്ന് ചൈനയിലേക്ക് ചകരി കയറ്റി അയക്കുന്നതും. സേലത്ത് ചെറുകിടമായി കയര്‍ യൂണിറ്റ് തുടങ്ങിയതുമാണ് ചകിരിക്ക് വില വര്‍ദ്ധനക്ക് കാരണമായി. 1000 തേങ്ങയുടെ തൊണ്ടിന് തമിഴ്നാട്ടില്‍ ഇപ്പോള്‍ 1600 രൂപവരെ വിലയുണ്ട്
കേരളത്തില്‍ 1000 തേങ്ങയുടെ തൊണ്ടിന്1000 രൂപയില്‍ കൂടുതല്‍ വിലയില്ല. ഇവിടെ ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ തൊണ്ട് കുഴികള്‍ നികത്താനും തീ കത്തിക്കാനും ഉപയോഗിക്കുകയാണ്. കുടുംബശ്രീകള്‍ മുഖേനയും മറ്റു നാട്ടിന് പുറങ്ങളിലെ തൊണ്ട്സംഭരിക്കുമെന്ന് നേരത്തെ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും നടന്നിട്ടില്ല. ചകിരിയുടെ വിലവര്‍ദ്ധന കയര്‍ വ്യവസായ സഹകരണ സംഘങ്ങളെയും ചെറുകിട സ്വകാര്യ കയര്‍ ഉത്പാദകരെയും ബാധിച്ചിട്ടുണ്ട്.
കയര്‍ സഹകരണ സംഘങ്ങള്‍ക്ക് കയര്‍ഫെഡ് സബ്സിഡി നിരക്കില്‍ ചകിരി നല്കുന്നുവെങ്കിലും വേണ്ടത്ര ലഭിക്കാത്തതിനാല്‍ പല സഹകരണ സംഘങ്ങളും പൊളളാച്ചിയില്‍ നിന്നാണ് ചകിരി വാങ്ങുന്നത് ഉയര്‍ന്ന വിലക്ക് വാങ്ങുന്ന ചകിരി കൊണ്ട് ഉത്പാദിപ്പിക്കുന്ന കയറിന് പുറം മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയാണ് കയര്‍ഫെഡ് നല്‍കുന്നത് ഇത് മൂലം കയര്‍ സഹകരണ സംഘങ്ങള്‍ സഷ്ടത്തിലേക്ക് കൂപ്പ്കുത്തുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: