ശബരിമല: തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷവും അയ്യപ്പനെ തൊഴാന്‍ റഷ്യയില്‍ നിന്നും അവരെത്തി. അയ്യപ്പനെ കാണാന്‍ ഹിന്ദുമതം സ്വീകരിച്ചാണ് ഇവര്‍ സന്നിദാനത്ത് എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്.
നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതം അടക്കമുള്ള ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു മലകയറ്റം. ശരണമന്ത്രങ്ങള്‍ സ്ഫുടമായി ഉച്ചരിക്കുന്ന റഷ്യന്‍ സംഘം മറ്റ് ഭക്തര്‍ക്ക് കൗതുകമായി. സെന്റ്പീറ്റേഴ്സ്ബര്‍ഗ് സ്വദേശി ഇല്ലിയ എന്ന ഇന്ദുചൂഢന്റെ നേതൃത്വത്തിലാണ് സംഘം സന്നിദാനത്ത് എത്തിയത്. അദ്ദേഹത്തിന്റെ രണ്ട് മക്കളും സുഹൃത്തുക്കളായ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്നതായിരുന്നു സംഘം.
ഇടുക്കിയിലെ ഒരു വേദപഠന കേന്ദ്രത്തില്‍ നിന്നാണ്് ഇല്ലിയ ആധ്യാത്മിക വിഷയങ്ങളില്‍ പഠനം നടത്തിയത്. തുടര്‍്ന്ന് ഹിന്ദുമതം സ്വീകരിച്ചു. പേര് ഇന്ദുചൂഢനെന്നു മാറ്റി. സ്വന്തം നാട്ടില്‍ അദ്ദേഹത്തില്‍ നിന്ന് വേദപാഠങ്ങള്‍ പഠിക്കാന്‍ ഒട്ടേറെപ്പേരുണ്ടായി. ഇപ്പോള്‍ നാട്ടിലെ ബിസിനസ്സിനൊപ്പം ആധ്യാത്മിക ചിന്തകളും പ്രവര്‍ത്തനങ്ങളും നടത്തുന്നു. തുടര്‍ന്നുള്ള എല്ലാ മണ്ഡലകാലത്തും അയ്യപ്പദര്‍ശനം നടത്തുമെന്നും നാട്ടില്‍ ഒട്ടേറെപ്പേര്‍ക്ക് തന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാണെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: