നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ലോകത്തിലെ ഏറ്റവും മികച്ച സൈന്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. പഴയകാല തട്ടുപൊളിപ്പൻ കോൺഗ്രസല്ല പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മറിച്ച് ലോകത്തിന്റെ നെറുകയിൽ ഭാരതത്തിന്റെ യശസ് വാനോളം ഉയർത്താൻ ശേഷിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ്.
രാജ്യത്തിന്റെ അഭിമാനം തങ്ങളുടെ സൈന്യത്തിനൊപ്പമാണെന്ന് വിശ്വസിക്കുന്ന മോദി എന്ന കരുത്തുറ്റ നേതാവിന്റെ ദൃഢാത്മകമായ വീക്ഷണമാണ് ഭാരത സൈന്യത്തിനെ അടിമുടി മാറ്റത്തിലേക്ക് നയിക്കപ്പെട്ടത്. കഴിഞ്ഞ വർഷം (2016) മാത്രം അഭിമാനകരമായ നേട്ടങ്ങളാണ് ഇന്ത്യൻ സൈന്യം സ്വന്തമാക്കിയത്. പല തരത്തിലുള്ള ആയുധവ്യാപാര കരാറുകൾ പിറന്നു എന്നത് തന്നെയാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഇന്ത്യൻ സൈന്യം കൈവരിച്ച സുപ്രധാന നേട്ടങ്ങൾ
1. ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈൽ അഗ്നി-5 ( ഭൂഖണ്ഡാന്തര മിസൈൽ)
ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5ന് 5,000 കിലോമീറ്ററിനുമേല്‍ ദൂരപരിധിയുണ്ട്. അഗ്നി 5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായി.
2. അഗ്നി 4 ബാലിസ്റ്റിക് മിസൈല്‍
ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള അഗ്നി 4 ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 4000 കിലോമീറ്റര്‍ ദൂരപരിധി ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് അഗ്നി 4. കോമ്പൊസിറ്റ് റോക്കറ്റ് മോട്ടോര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മിസൈലിന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്.
3. റാഫേൽ ജെറ്റ് വിമാനം
ഫ്രാൻസിൽ നിന്നും 36 റാഫേൽ ജെറ്റ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഉടമ്പടികൾ സപ്തംബറിൽ പൂർത്തിയായി. റാഫേൽ ജെറ്റ് വിമാനങ്ങൾ കൈവരിക്കുന്നതിലൂടെ ഇന്ത്യ ചൈനയുടെ വ്യോമസേന വിഭാഗത്തിനൊപ്പമായി ഉയരും. ആണവ ബോംബുകൾ ഘടിപ്പിക്കാൻ സാധിക്കുന്ന ഈ ജെറ്റ് വിമാനത്തിൽ 150 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന ‘മെറ്റോർ’ എന്ന മിസൈലും ഘടിപ്പിക്കാൻ സാധിക്കും.
4. അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകൾ
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആക്രമണ ഹെലികോപ്ടറുകളാണ് ‘അപ്പാച്ചെ’. ഇത്തരത്തിലുള്ള 22 ഹെലികോപ്ടറുകൾ വാങ്ങുന്നതിനുള്ള കരാർ ഉടമ്പടി ധാരണയിലെത്തിയിട്ടുണ്ട്. ഇവ ഇന്ത്യൻ വായുസേനയ്ക്ക് കൂടുതൽ കരുത്ത് നൽകുമെന്നതിൽ സംശയമില്ല.
5. ആണവ അന്തർവാഹിനി ‘ഐഎൻഎസ് അരിഹന്ത്’
ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആണവ മുങ്ങിക്കപ്പലാണ് ‘ഐഎൻഎസ് അരിഹന്ത്’. സമുദ്രാന്തര ഭാഗങ്ങളിൽ ചൈനയുടെ കടന്നുകയറ്റത്തെ വീക്ഷിക്കുന്നതിനും തടയിടുന്നതിലും ‘ഐഎൻഎസ് അരിഹന്ത്’ ഏറെ ഫലപ്രദമാകുമെന്നാണ് പ്രതിരോധമന്ത്രാലയം പ്രതീക്ഷിക്കുന്നത്.
6. ലൈറ്റ് കോംപാകട് എയർക്രാഫ്റ്റ് ‘തേജസ്’
ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തേകാൻ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആക്രമണ ജെറ്റ് വിമാനമാണ് ‘തേജസ്’.
7. എം777 ഹവിറ്റ്സർ പീരങ്കികൾ
മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഇന്ത്യൻ അതിർത്തികളിൽ സൈന്യത്തിന് കൂടുതൽ കരുത്തേകാൻ എം777 ഹവിറ്റ്സർ പീരങ്കികൾ വാങ്ങാൻ ഉടമ്പടിയായി. ഏത് മലമുകളിലേക്കും വെടിയുതിർക്കാൻ കഴിയുന്ന ഹവിറ്റസ്ർ പീരങ്കികൾ ഇന്ത്യ-ചൈന അതിർത്തിയിൽ വിന്യസിക്കാനാണ് പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
മറ്റ് ചില സുപ്രധാന ചുവട്വയ്പുകൾ
എസ്400 ട്രയ്ഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ റഷ്യയുടെ പക്കൽ നിന്നും വാങ്ങും
ഇന്ത്യയും റഷ്യയും സംയോജിച്ച് അഞ്ചാമത് ജനറേഷൻ ജെറ്റ് വിമാനങ്ങൾ നിർമ്മിക്കാൻ ധാരണയായി
ഇന്ത്യ ഉടൻ തന്നെ വലിയ ഭാരങ്ങൾ ഉയർത്താനാവുന്ന ചിനൂക്ക് ഹെലികോപ്ടറുകൾ വാങ്ങും
അമേരിക്കയുമായി നൂതന പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റത്തിന് ഉടമ്പടിയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: