2016 നവംബര്‍ 21, നൂറ്റമ്പതിലധികം ജനങ്ങളുടെ ജീവന് പൊലിയാനിടയായ കാണ്‍പൂര്‍ അപകടം നടന്ന കറുത്ത ദിനം. മൂന്നൂറിലധികം പേര്‍ക്കാണ് അന്നുണ്ടായ ദുരന്തത്തില്‍ പരിക്കേറ്റത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദേഹത്ത് ജില്ലയില്‍ ഇന്‍ഡോര്‍- പാട്ന എക്സ്പ്രസിന്റെ 14 ബോഗികള്‍ പാളം തെറ്റിയുണ്ടായ അപകടത്തിലെ ദുരൂഹത കഴിഞ്ഞ ദിവസം മറനീക്കി പുറത്ത് വന്നു. അടുത്തിടെ കണ്ട ഏറ്റവും ദാരുണമെന്ന് വിശേഷിപ്പിക്കാവുന്ന അപകടം കേവലം പാളത്തിലുണ്ടായ വിള്ളല്‍ കൊണ്ട് സംഭവിച്ചതല്ല, മറിച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ആസൂത്രണത്തിന്റെ ഫലംമായിട്ടാണ് അപകടമുണ്ടായത്. ഭീകരാക്രമണമെന്ന് സാരം.
അപകടവുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം തന്നെ കണ്ടെത്തിയ പോലീസ് ദുരന്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരിലൊരാളായ മോട്ടി പാസ്വാനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര എടിഎസും ബിഹാര്‍ പോലീസും ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് വെളിപ്പെടുത്തുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തോടും റോ ഉദ്യോഗസ്ഥരോടും കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ ബീഹാര്‍ പോലീസ് ആവശ്യപ്പെട്ടു.
എന്തായാലും കാണ്‍പൂരില്‍ നടന്നത് ഭീകരാക്രമണമാണെന്ന് പലരും ചിന്തിച്ചിരിക്കണം. പല രാഷ്ട്രീയക്കാര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നും കരുതപ്പെടുന്നു. ഇങ്ങനെയൊരു ആക്രമണം നടത്തിയതിലൂടെ മോദി സര്‍ക്കാരിനെയും റെയില്‍ മന്ത്രാലയത്തേയും ഒരുപോലെ കുറ്റപ്പെടുത്താമെന്ന് വെറുതെയെങ്കിലും അവര്‍ കരുതിയിരിക്കണം. 2014 മുതല്‍ വികസനം നടപ്പാക്കി വരികയാണ് റെയില്‍വേ മന്ത്രാലയം. എന്നാല്‍ ഇതൊന്നും ദഹിക്കാത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ മോദി സര്‍ക്കാരിനെയും റെയില്‍വെയേയും അനാവശ്യമായി കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
കാണ്‍പൂര്‍ അപകടത്തെ ചുറ്റിപറ്റി നീളുന്ന മറ്റൊരു ചോദ്യമാണ് ആക്രമണം മോദിയെ ലക്ഷ്യം വച്ചായിരുന്നോ എന്നുള്ളത്?
അതിന്റെ കാരണങ്ങള്‍
- ഇന്‍ഡോര്‍-പാട്ന എക്സ്പ്രസ് പാളം തെറ്റിയ അതേ ദിവസം തന്നെയാണ് ആഗ്രയില്‍ മോദി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തത്.
- ഇന്‍ഡോര്‍-പാട്ന എക്സ്പ്രസ് പാളം തെറ്റിയതിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കാണ്‍പൂരില്‍ തന്നെ മറ്റൊരു അപകടമുണ്ടായത്. സീല്‍ദാ-അജ്മേര്‍ എക്സ്പ്രസാണ് അന്ന് പാളം തെറ്റിയത്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റ അപകടം നടന്നത് രണ്ട് ദിവസത്തിനിപ്പുറം ഇവിടെ വച്ച് നടക്കുന്ന പരിപാടിയില്‍ മോദി രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ്.
- മൂന്നാമതും ട്രെയിനപകടമുണ്ടാക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടു. കാണ്‍പൂരില്‍ തന്നെ ജനുവരി രണ്ടിനായിരുന്നു അത്. എന്നാല്‍ അധികൃതരുടെ അന്വേഷണത്തില്‍ അപകടം കണ്ടെത്തി അത് ഒഴിവാക്കുകയായിരുന്നു. അന്നേ ദിവസം ലക്നോയില്‍ ഒരു മെഗാ റാലിയില്‍ പങ്കെടുത്ത് മോദി സംസാരിക്കാനിരിക്കുകയായിരുന്നു.
രാഷ്ട്രീയ നേട്ടത്തിനായി ഭീകരരെ കൂട്ടുപിടിച്ച് ഇത്തരം അപടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ ഒന്നോര്‍ക്കണം, നിഷ്കളങ്കരായ ജനങ്ങളുടെ ജീവനാണ് അവര്‍ പന്താടുന്നതെന്ന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: