കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ഹനുമഗിരി ഈശ്വരമംഗലത്ത് ശ്രീരാമ ദേവന്റെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ ഏകശിലാ വിഗ്രഹം പ്രതിഷ്ഠയ്ക്കൊരുങ്ങുന്നു. പഞ്ചമുഖി ആഞ്ജനേയ ക്ഷേത്രത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ആഞ്ജനേയ വിഗ്രഹം(ഹനുമാന് സ്വാമി), കോതണ്ഡരാമ വിഗ്രഹം(ശ്രീരാമ വിഗ്രഹം) എന്നിവയുടെ പ്രതിഷ്ഠയാണ് നടക്കുന്നത്.
കാസര്‍കോട് നഗരത്തില്‍ നിന്നും 40 കിലേമീറ്റര്‍ സഞ്ചരിച്ചാല്‍ ഈശ്വരമംഗലത്ത് എത്തിച്ചേരാം. കര്‍ണ്ണാടകയിലാണ് ഇത് സ്ഥിതി ചെയ്യുന്നതെങ്കിലും കേരളവുമായി അഭേദ്യമായ ബന്ധം വച്ചു പുലര്‍ത്തുന്നവരാണ് ഇവിടത്തുകാര്‍. മലയാളം, കന്നട, തുളു തുടങ്ങിയ സപ്തഭാഷകളാണ് ഇവിടെ ഉപയോഗിക്കുന്നത്. പ്രകൃതി രമണീയമായ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഈശ്വരമംഗലം. ക്ഷേത്രത്തിന് ചുറ്റും മനോഹരമായ ഉദ്യാനവും മറ്റും ഇവിടത്തെ പ്രത്രേകതയാണ്.
നാലുവശങ്ങളും മൂടപ്പെടാത്ത മേല്‍ക്കുര മാത്രമുള്ള ശ്രീകോവിലുകളാണ് ഇവിടെയുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ശ്രീരാമ വിഗ്രഹം ഇവിടെ പണി പൂര്‍ത്തിയായി കഴിഞ്ഞു. ആത്മീയ ചൈതന്യം തുളുമ്പുന്ന ഭാരതീയ സംസ്കാരത്തിന്റെ തനിമ നിലനിര്‍ത്തി കൊണ്ടാണ് ക്ഷേത്ര നിര്‍മ്മിതി. പുതുതലമുറയ്ക്ക് രാമായണ കഥ പരിചയപ്പെടുത്തി കൊടുക്കാനായി ഒരോ വാക്യങ്ങളും ശിലകളില്‍ കൊത്തിവെച്ചിട്ടുണ്ടിവിടെ.
പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ 11 അടി ഉയരമുള്ള പഞ്ചമുഖി ഹനുമാന് സ്വാമിയുടെ കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ഏകശിലാ വിഗ്രഹം വിവരണഫലകം ഉള്‍പ്പെടെ രാമായണകഥ അടിസ്ഥാനമാക്കി നിര്‍മ്മിച്ച മാനസ ഉദ്യാനവനം, സഞ്ചീവനി വനം, ധ്യാനമന്ദിരം, വാത്മീകി വിഹാര ബാലാശ്രമം എന്നിവയും, 26 അടി ഉയരമുള്ള ശ്രീരാമ വിഗ്രഹം, ഗോശാല തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: