മണ്ണാര്‍ക്കാട്: ടൂറിസം പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ കോടികള്‍ ചിലവഴിക്കുമ്പോഴും ലക്ഷങ്ങള്‍ മുടക്കി പണി പൂര്‍ത്തീകരിച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് കരിങ്കല്ലത്താണി തൊടുംകാപ്പ് ഇക്കോ ടൂറിസം.
പാലക്കാട് ജില്ലയില്‍ തച്ചനാട്ടുകര പഞ്ചായത്തില്‍ തിരുവിഴാം കുന്ന് റെഞ്ചില്പെട്ട കരിങ്കല്ലത്താണിയിലാണ് പദ്ധതി. തൊടുംകാപ്പ് ഇക്കോ ടൂറിസത്തിന്റെ പണി പൂര്‍ത്തിയാക്കിയിട്ട് വര്‍ഷങ്ങളായി, എന്നാല്‍ ഉദ്ഘാടന തിയ്യതി പലതവണകളായി മാറുന്നു.
ഇതിനെതിരെ പ്രതികരിക്കുവാന്‍ ഇടത്-വലത് മുന്നണികള്‍ മുന്നോട്ട് വരുന്നില്ല. കഴിഞ്ഞ യൂഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ഇക്കോടൂറിസം സൈറ്റിന്റെ പണി ആരംഭിച്ചതാണ്.അന്നത്തെ ഡിഎഫഒ ത്യാഗരാജന് 2014 ഫെബ്രുവരിയിലാണ് പണി ആരംഭിച്ചത്.29 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്നത്.
തുടക്കത്തില്‍ പത്ത് ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചെങ്കിലും, തുക പോരാതെ വന്നപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിലയ്ക്കുകയായിരിന്നു. വീണ്ടും ആറു ലക്ഷം ചിലവഴിച്ചു. ഒരു പരിധിവരെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാതായി ഡിഎഫ്ഒ പറഞ്ഞു.കുട്ടികളുടെ പാര്‍ക്ക്, വിശ്രമകേന്ദ്രം, വിനോദസഞ്ചാരികള്‍ക്കായി കോട്ടേജുകള്‍, ഇക്കോഷോപ്പ്, കാന്റീന്, മൈലാടും പാറയിലേക്കുള്ള നടപ്പാത എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
2015ല്‍ ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.വേനലവധിക്കാലത്ത് ലക്ഷങ്ങളുടെ വരുമാനം ലഭിക്കേണ്ട പദ്ധതി സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടു മാത്രമാണ് ഇ
പ്രതികരിക്കാൻ ഇവിടെ എഴുതുക: