പാലക്കാട് : പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ നീതി ലഭിക്കണമെന്ന ആവശ്യപ്പെട്ട് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ അമ്മയെ അകാരണമായി പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണന്കുമാര് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.മണികണ്ഠന്, ബിദിന്‍, സ്റൈല്സണ്, അനീഷ് മുരുകന്, അജയ്, പ്രസാദ് തരൂര്‍, രാജേഷ് കണ്ണാടി, പ്രതാപന്.എം, കണ്ണന് കോഴിപ്പറമ്പ്, രഘു കൊപ്പം, രഞജിത്.കെ, വിജയകുമാര്‍, ശ്രീനിവാസന് കൊപ്പം, ശ്രീനിവാസന് തിരുനെല്ലായ്, ബാബു കുറുപ്പത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: